Quantcast

'നന്നായി ബാറ്റ് വീശുന്നു, പക്ഷെ ഏത് സമയവും ടീമിൽ നിന്ന് പുറത്താവാം'; സഞ്ജുവിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം

MediaOne Logo

Web Desk

  • Published:

    8 Oct 2024 12:10 PM GMT

നന്നായി ബാറ്റ് വീശുന്നു, പക്ഷെ ഏത് സമയവും ടീമിൽ നിന്ന് പുറത്താവാം; സഞ്ജുവിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം
X

ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിൽ നടത്തിയ മിന്നും പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ സ്ഥിരത തുടരാനാവണമെന്നും അല്ലെങ്കിൽ താരം വീണ്ടും ടീമിൽ നിന്ന് തഴയപ്പെടുമെന്നും ചോപ്ര മുന്നറിയിപ്പ് നൽകി.

''സഞ്ജു മികച്ച രീതിയിലാണ് ആദ്യ മത്സരത്തിൽ ബാറ്റ് വീശിയത്. 29 റൺസുമായി നിർണായക ഇന്നിങ്‌സാണ് അദ്ദേഹം കാഴ്ചവച്ചത്. ഇവിടം വരെ എത്തിയ സ്ഥിതിക്ക് അദ്ദേഹം കുറച്ച് കൂടി മുന്നോട്ട് പോവണം. അല്ലെങ്കിൽ ഇനിയും അദ്ദേഹം തഴയപ്പെടും. ഇപ്പോഴും സഞ്ജു ടീമിനകത്തും പുറത്തുമായാണ് നിൽക്കുന്നത്. ബാറ്റിങ് ഓർഡറിലും ഇടക്കിടെ മാറ്റം സംഭവിച്ച് കൊണ്ടേയിരിക്കുന്നു''- ചോപ്ര പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കാണ് സഞ്ജു വഹിച്ചത്. ഓപ്പണറായി ഇറങ്ങിയ മലയാളി താരം 19 പന്തിൽ 29 റൺസാണ് അടിച്ചെടുത്തത്. ആറ് ഫോറുകൾ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. 152 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റൈറ്റ്. നാളെയാണ് നിർണായകമായ രണ്ടാം ടി.20.

TAGS :

Next Story