Quantcast

ദക്ഷിണാഫ്രിക്കക്കായി ഫീല്‍ഡിങ്ങിനിറങ്ങി ബാറ്റിങ് കോച്ച്; ഡുമിനിയെ കണ്ട് ഞെട്ടി ആരാധകര്‍

അവസാന ഓവറുകളിൽ ഡുമിനി ഗ്രൗണ്ടിൽ നടത്തിയ മിന്നും പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ

MediaOne Logo

Web Desk

  • Published:

    8 Oct 2024 12:35 PM GMT

ദക്ഷിണാഫ്രിക്കക്കായി ഫീല്‍ഡിങ്ങിനിറങ്ങി ബാറ്റിങ് കോച്ച്; ഡുമിനിയെ കണ്ട് ഞെട്ടി ആരാധകര്‍
X

ദക്ഷിണാഫ്രിക്ക-് അയര്‍ലന്‍റ് മൂന്നാം ഏകദിനത്തിനിടെ മൈതാനത്ത് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് കോച്ച് ജെ.പി ഡുമിനിയെ കണ്ട് ആരാധകർ ഞെട്ടി. 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഡുമിനി എങ്ങനെയാണ് വീണ്ടും കളിക്കാനിറങ്ങുന്നത്? അബൂദാബിയിലെ കടുത്ത ചൂട് ദക്ഷിണാഫ്രിക്കൻ താരങ്ങളെ ചെറുതായൊന്നുമല്ല വലച്ചത്. പല താരങ്ങളും അവശരായി ഫീൽഡിങ്ങിനെ ഡ്രസ്സിങ് റൂമിലേക്ക് കയറി.

നേരത്തേ കൈക്കേറ്റ പരിക്കിനെ തുടർന്ന് ടെംബാ ബാവുമ കളിയിൽ നിന്ന് പിന്മാറിയിരുന്നു. കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ടോണി ഡിസോർസിയും വ്യക്തിപരമായ കാരണങ്ങളാൽ വിയാൻ മൾഡിയും കളിക്കില്ലെന്ന് ഉറപ്പായി.

കളിക്കാരുടെ ലഭ്യതക്കുറവിനെ തുടർന്ന് ബാറ്റിങ് കോച്ച് ജെ.പി ഡുമിനി അവസാന ഓവറുകളില്‍ ഫീൽഡിങ്ങിനിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഡുമിനി ഗ്രൗണ്ടിൽ നടത്തിയ മിന്നും പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതോടെ പ്രോട്ടീസ് പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തിൽ അയർലന്റ് 69 റൺസിന്റെ വിജയം കുറിച്ചു.

TAGS :

Next Story