Quantcast

മുബൈക്ക് ബാറ്റിങ് തകർച്ച; പഞ്ചാബിന്‍റെ വിജയലക്ഷ്യം 132 റൺസ്

മുബൈ നിരയിൽ നായകൻ രോഹിത് ശർമയ്ക്കും സൂര്യകുമാർ യാദവിനും മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്.

MediaOne Logo

Sports Desk

  • Published:

    23 April 2021 4:01 PM

മുബൈക്ക് ബാറ്റിങ് തകർച്ച; പഞ്ചാബിന്‍റെ വിജയലക്ഷ്യം 132 റൺസ്
X

ഐപിഎല്ലിൽ പഞ്ചാബിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുബൈ ഇന്ത്യൻസിന് ബാറ്റിങ് തകർച്ച. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് മാത്രമാണ് മുബൈക്ക് നേടാനായത്.

മുബൈ നിരയിൽ നായകൻ രോഹിത് ശർമയ്ക്കും സൂര്യകുമാർ യാദവിനും മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. രോഹിത് ശർമ 52 പന്തിൽ 63 റൺസ് നേടി അർധ സെഞ്ച്വറി നേടി. സൂര്യകുമാർ യാദവ് 27 പന്തിൽ 33 റൺസ് നേടി. ഓപ്പണിങ് ഇറങ്ങിയ ഡികോക്ക് അടക്കം മുബൈ നിരയിലെ 5 പേർക്ക് ഒരക്കം കടക്കാനായില്ല.

പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദീപക്ക് ഹൂഡയും അർഷദീപ് സിങും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

TAGS :

Next Story