Quantcast

വമ്പന്‍ നീക്കവുമായി ബ്ലാസ്റ്റേഴ്സ്; ബംഗളൂരു സൂപ്പര്‍ താരത്തെ സ്വന്തമാക്കുന്നു

ഈ ട്രാൻസ്ഫർ വിൻഡോയിൽ താരം ടീമിലെത്തുമെന്നാണ് സൂചനകള്‍

MediaOne Logo

Web Desk

  • Updated:

    19 May 2023 9:24 AM

Published:

19 May 2023 6:02 AM

Prabir Das set to join  Kerala Blasters
X

ബംഗളൂരു: ബംഗളൂരു എഫ്.സി സൂപ്പർ താരം പ്രഭീർ ദാസിനെ സ്വന്തമാക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ബംഗളൂരുവിന്റെ വിശ്വസ്തനായ കാവൽ ഭടന്‍ പ്രഭീറിനെ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിലെത്തിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ബംഗളൂരുവിനായി 20 മത്സരങ്ങളിൽ പ്രഭീർ ബൂട്ടണിഞ്ഞിട്ടുണ്ട്.

2015 മുതൽ എ.ടി.കെ മോഹൻ ബഗാൻ താരമായിരുന്ന പ്രഭീർ കഴിഞ്ഞ വർഷമാണ് ബംഗളൂരുവിനൊപ്പം ചേർന്നത്. ഒരു സ്വാപ് ഡീലിലൂടെയാണ് ബംഗളൂരു താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. മലയാളി താരം ആഷിഖ് കരുണിയനെയാണ് ടീം പ്രഭീറിന് പകരമായി വിട്ടുനൽകിയത്.

2015 ൽ ഡൽഹി ഡൈനാമോസിൽ നിന്ന് കൊൽക്കത്തക്കൊപ്പം ചേർന്ന പ്രഭീർ അക്കാലം മുതൽ ടീമിന്റെ ഫസ്റ്റ് ഇലവനിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ഐ.എസ്.എല്ലിൽ ഇതുവരെ 106 മത്സരങ്ങളിൽ പ്രഭീർ കളിത്തിലിറങ്ങിയിട്ടുണ്ട്..

TAGS :

Next Story