ഉത്തേജക മരുന്ന് കണ്ടെത്തി; ബോക്‌സർ ആമിർ ഖാന് രണ്ട് വർഷത്തെ വിലക്ക്
2004ലെ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ ജേതാവ് കൂടിയാണ് കഴിഞ്ഞ വർഷം മേയിൽ വിരമിച്ച ആമിർഖാൻ
Boxer Aamir Khan
ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ബ്രിട്ടണിലെ ബോൾട്ടണിൽനിന്നുള്ള ബോക്‌സർ ആമിർ ഖാന് രണ്ട് വർഷത്തെ വിലക്ക്. 2022ൽ കെൽ ബ്രൂക്കിനെതിരെ നടന്ന മത്സരത്തിൽ 36കാരനായ താരം പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം നടന്ന ഉത്തേജക പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്നാണ് താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ മാഞ്ചസ്റ്ററിൽ കെൽ ബ്രൂക്കിനോട് ആറാം റൗണ്ടിലെ ടെക്‌നിക്കൽ നോക്കൗട്ടിൽ തോറ്റതിനെത്തുടർന്ന് ഖാൻ നേരിട്ട അനാബോളിക് ഏജന്റ് ഓസ്റ്ററൈന് ടെസ്റ്റിൽ പോസിറ്റീവ് ഫലം നൽകിയതായി യുകെ ആന്റി-ഡോപ്പിംഗ് ഏജൻസി വ്യക്തമാക്കുകയായിരുന്നു.
2004ലെ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ ജേതാവ് കൂടിയാണ് കഴിഞ്ഞ വർഷം മേയിൽ വിരമിച്ച ആമിർഖാൻ. നിരോധിത പദാർത്ഥം മനഃപൂർവം കഴിച്ചിട്ടില്ലെന്നാണ് ഖാൻ അവകാശപ്പെടുന്നത്. താനൊരിക്കലും ചതിച്ചിട്ടില്ലെന്ന് അദ്ദേഹം സ്‌കൈ ന്യൂസിനോട് പറഞ്ഞു. പേശി വളർച്ചക്കായുള്ള മരുന്ന് എങ്ങനെയാണ് തന്റെ ശരീരത്തിലെത്തിയതെന്ന് അറിയില്ലെന്നും വ്യക്തമാക്കി.
Boxer Aamir Khan banned for two years for doping
Adjust Story Font
16