സംശയമില്ല, കോഹ്‍ലി മികച്ചവന്‍ തന്നെ: ബ്രെറ്റ് ലീ
എന്നാല്‍ സച്ചിനും ലാറക്കും ഇടിയില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ ലീ തയ്യാറായില്ല
നിലവിലെ മികച്ച ക്രിക്കറ്ററാരെന്ന കാര്യത്തിൽ ഇന്നും പലർക്കും പല അഭിപ്രായമുണ്ടാകും. എന്നാൽ, തന്റെ മനസിലെ മികച്ച കളിക്കാരനെ സ്വന്തം രാജ്യത്തു നിന്ന് തെരഞ്ഞെടുക്കുന്ന ചിലരുടെ നടപ്പ് രീതിക്ക് പകരം, സാക്ഷാൽ ബ്രെറ്റ് ലീ തന്റെ മികച്ച ക്രിക്കറ്ററായി തെരഞ്ഞെടുത്തത് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയെ ആണ്.
ഈ തലമുറയിലെ മികച്ച ക്രിക്കറ്ററെ പറ്റി പറയുമ്പോൾ വിരാട് കോഹ്‍ലിയെ മാറ്റി നിർത്താൻ സാധിക്കില്ല എന്നായിരുന്നു ബ്രെറ്റ് ലീ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ത്യൻ നായകന്റെ അസാമാന്യ മനസിനെയും ക്രിക്കറ്റ് ബുദ്ധിയേയും ബ്രെറ്റ് ലീ പ്രശംസിച്ചു. വളരെ മികച്ച കരിയർ റെക്കോർഡാണ് കോഹ്‍ലിയുടേത്. ഓരോ മത്സത്തിന് ശേഷവും അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെട്ട് വരികയാണെന്നും ലീ പറഞ്ഞു.
തന്റെ കാലത്തെ മികച്ച ക്രിക്കറ്റർമാർ ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറും വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുമാണെന്ന് ബ്രെറ്റ് ലീ പറഞ്ഞു. എന്നാൽ രണ്ട് പേരിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കാൻ താരം തയ്യാറായില്ല.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ, ന്യൂസിലാൻഡിനെ നേരിടാനിരിക്കെ, രണ്ട് ടീമുകളും തമ്മിൽ വലിയ തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നില്ലെന്ന് ബ്രെറ്റ് ലീ പറഞ്ഞു. ടെസ്റ്റ് മാച്ച് ഫൈനലിൽ നല്ല രീതിയിൽ പന്തെറിയാൻ സാധിക്കുന്ന ടീമിന് കാര്യങ്ങൾ എളുപ്പമാകും. ഇക്കാര്യത്തിൽ ന്യൂസിലാൻഡിന് ചെറിയ മുൻതൂക്കം ഉണ്ടെന്നും ലീ പറഞ്ഞു.
Adjust Story Font
16