Quantcast

കോൺസ്റ്റസ് ചൊറിഞ്ഞു, ബുംറ മാന്തി; ഒന്നാം ദിനം അവസാന പന്തില്‍ ഇളകി മറിഞ്ഞ് സിഡ്നി

ഒമ്പത് റണ്‍സെടുത്ത ഓസീസിന് ഒരു വിക്കറ്റ് നഷ്ടമായി

MediaOne Logo

Web Desk

  • Updated:

    2025-01-03 12:58:01.0

Published:

3 Jan 2025 9:03 AM GMT

കോൺസ്റ്റസ് ചൊറിഞ്ഞു, ബുംറ മാന്തി; ഒന്നാം ദിനം അവസാന പന്തില്‍ ഇളകി മറിഞ്ഞ് സിഡ്നി
X

സിഡ്നി: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ജസ്പ്രീത് ബുംറ സാം കോൺസ്റ്റസ് പോര് കനക്കുന്നു. സിഡ്‌നിയിൽ അരങ്ങേറുന്ന അവസാന ടെസ്റ്റിലും ബുംറയും കോൺസ്റ്റസും നേർക്ക് നേർവന്നു. ഇക്കുറി ബോളും ബാറ്റുമായല്ല കലഹം. താരങ്ങൾ തമ്മിൽ നേർക്ക് നേരാണ്. ഒന്നാം ദിനം ഓസീസ് ഇന്നിങ്‌സിലെ അവസാന ഓവർ. ആറാം പന്തെറിയാൻ തയ്യാറെടുത്ത് നിൽക്കുന്ന ബുംറക്ക് നേരെ കോൺസ്റ്റസ് ഒരു അനാവശ്യ പ്രകോപനം അഴിച്ച് വിട്ടു.

ഇന്ത്യൻ നായകനെ ഇത് വല്ലാതെ ചൊടിപ്പിച്ചു. ബുംറ ഓസീസ് യുവതാരത്തിനടുത്തേക്ക് നടന്നെത്തുന്നു. അമ്പയെറിത്തിയ ശേഷമാണ് ബുംറയെ പിന്തരിപ്പിച്ചത്. തൊട്ടടുത്ത പന്തിൽ ഉസ്മാൻ ഖ്വാജയെ ബുംറ രാഹുലിന്റെ കയ്യിലെത്തിച്ചു. ഉടൻ ഇന്ത്യൻ താരങ്ങൾ കോൺസ്റ്റസിന് നേരെ തിരിഞ്ഞു. മെൽബണിൽ കോൺസ്റ്റസിനെ ചൊറിഞ്ഞ് പണി വാങ്ങിയ കോഹ്ലിയടക്കം മതിമറന്നാണ് ആ വിക്കറ്റ് ആഘോഷിച്ചത്. ഒന്നാം ദിനം അവസാന പന്തിൽ തന്നെ ഖ്വാജ പുറത്തായത് സിഡ്‌നി ടെസ്റ്റിനെ ആവേശക്കൊടുമുടിയേറ്റി. ബുംറയുടെ വിക്കറ്റ് നേട്ടവും ആവേശക്കടലായ സിഡ്നി ഗാലറിയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്..

നേരത്തേ ഇന്ത്യയെ ഒന്നാം ഇന്നിങ്‌സിൽ ഓസീസ് 185 റൺസിന് കൂടാരം കയറ്റിയിരുന്നു. നാല് വിക്കറ്റെടുത്ത ബോളണ്ടും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇന്ത്യൻ നിരയിൽ 40 റൺസെടുത്ത റിഷഭ് പന്ത് മാത്രമാണ് അൽപമെങ്കിലും പൊരുതിയത്.

TAGS :

Next Story