Quantcast

കാത്തിരിക്കുന്നത് വമ്പന്‍ പോരാട്ടങ്ങള്‍; ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി

ക്വാർട്ടർ ആദ്യ പാദ മത്സരങ്ങൾ ഏപ്രിൽ 11, 12 തിയതികളില്‍

MediaOne Logo

Web Desk

  • Updated:

    17 March 2023 3:35 PM

Published:

17 March 2023 2:11 PM

uefa champions league
X

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി. അവസാന നാലിലേക്കുള്ള പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ചെൽസിയെയും ബയേൺ മ്യൂണിക്ക് മാഞ്ചസ്റ്റർ സിറ്റിയേയും നേരിടും.

മറ്റ് മത്സരങ്ങളിൽ ഇന്റർമിലാൻ പോർച്ചുഗീസ് കരുത്തരായ ബെൻഫിക്കയെ നേരിടുമ്പോൾ എ.സി മിലാൻ മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയുമായി ഏറ്റുമുട്ടും. ക്വാർട്ടർ ആദ്യ പാദ മത്സരങ്ങൾ ഏപ്രിൽ 11, 12 തിയതികളിലായാണ് നടക്കുക. റയൽ മാഡ്രിഡിന് ഹോം ഗ്രൌണ്ടായ സാന്റിയാഗോ ബെർണബ്യൂവിലാണ് ആദ്യ പോരാട്ടം.

പ്രീ ക്വാർട്ടറിൽ ലിവർപൂളിനെ തകർത്താണ് റയലിന്റെ വരവെങ്കില്‍ ബൊറൂഷ്യ ഡോട്മുണ്ടിനെ വീഴ്ത്തിയാണ് ചെല്‍സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ പി.എസ്.ജിയെ തോല്‍പ്പിച്ചാണ് ബയേണിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശം. ലെപ്സിഗിനെ ഗോള്‍മഴയില്‍ മുക്കി സിറ്റിയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

TAGS :

Next Story