Quantcast

ലാസ്റ്റ് ബോൾ ത്രില്ലർ; പഞ്ചാബിന് ആവേശ ജയം

അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സിക്കന്ദര്‍ റാസയാണ് പഞ്ചാബിന് ആവേശജയം സമ്മാനിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-30 14:10:59.0

Published:

30 April 2023 12:01 PM GMT

prabhsimran singh
X

ചെന്നൈ: അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ചെന്നൈയെ തകര്‍ത്ത് പഞ്ചാബ് സൂപ്പര്‍ കിങ്സ്. ചെന്നൈ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. ഒരു പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സിക്കന്ദര്‍ റാസയാണ് പഞ്ചാബിന് ആവേശജയം സമ്മാനിച്ചത്. പഞ്ചാബിനായി 42 റണ്‍സെടുത്ത പ്രഭ്സിംറാന്‍ സിങ്ങും 40 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണും മികച്ച പ്രകടനം പുറത്തെടുത്തു. ജയത്തോടെ പഞ്ചാബ് പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഐ.പി.എല്ലില്‍ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

നേരത്തേ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഡെവോൺ കോൺവേയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ചെന്നൈ മികച്ച സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 200 റൺസെടുത്തു. അവസാന ഓവറിൽ തുടർച്ചയായി രണ്ട് സിക്‌സടിച്ച് ക്യാപ്റ്റൻ ധോണിയാണ് ചെന്നൈ ഇന്നിങ്‌സ് മനോഹരമായി അവസാനിപ്പിച്ചത്. ഡെവോൺ കോൺവേ 52 പന്തിൽ 16 ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയില്‍ 92 റൺസെടുത്ത് പുറത്താവാതെ നിന്നു.

. ഓപ്പണർമാരായ ഗെയ്ക് വാദും കോൺവേയും ചേർന്ന് ചെന്നൈക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 86 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. 37 റൺസെടുത്ത ഗെയ്ക്വാദ് റാസക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. പിന്നീടെത്തിയ ശിവം ദുബേക്കൊപ്പം ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ച കോൺവേ ടോപ് ഗിയറിലേക്ക് മാറി. ദുബേ 28 റൺസെടുത്ത് മടങ്ങിയ ശേഷം ക്രീസിലെത്തിയ മുഈൻ അലിക്കും ജഡേജക്കും വലിയ സംഭാവനകൾ നൽകാനായില്ല. അവസാന ഓവറിൽ ക്രീസിലെത്തിയ നായകൻ ധോണി ഗാലറിയെ ആവേശത്തിലാറാടിച്ച് അവസാന രണ്ട് പന്തുകളും അതിർത്തി കടത്തി ചെന്നൈ സ്‌കോർ 200 ലെത്തിച്ചു.

TAGS :

Next Story