സൂര്യയും ബട്‍ലറുമല്ല!; തന്‍റെ 175 റണ്‍സ് റെക്കോര്‍ഡ് തകര്‍ക്കുന്ന താരം ഇയാളെന്ന് ഗെയില്‍
''ഒരു സെഞ്ച്വറി തികച്ചാല്‍ അവനാ നേട്ടം എത്തിപ്പിടിക്കാൻ അത്ര പ്രയാസമുണ്ടാവില്ല''
ഐ.പി.എല്ലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയിലിന്റെ പേരിലാണ്. 2013 ൽ പൂനേ വാരിയേഴ്‌സിനെതിരെ വെറും 66 പന്തിൽ നിന്ന് 175 റൺസാണ് താരം അടിച്ചെടുത്തത്. ടി 20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരാൾക്ക് പോലും ഗെയിലിന്റെ ഈ റെക്കോർഡ് തകർക്കാനായിട്ടില്ല.
ഐ.പി.എല്ലിലെ തന്റെ വമ്പന്‍ റെക്കോർഡ് ഇന്ത്യൻ താരം കെ.എൽ രാഹുൽ തകർക്കുമെന്ന് പറയുകയാണിപ്പോൾ ക്രിസ് ഗെയിൽ. പഞ്ചാബ് കിങ്‌സിനായും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും രാഹുലിനൊപ്പം കളിച്ചിട്ടുള്ള ഗെയിൽ രാഹുലിന് അതിനുള്ള കഴിവുണ്ടെന്ന് വ്യക്തമാക്കി. ജിയോ സിനിമയുടെ ഒരു പരിപാടിക്കിടെയാണ് താരം മനസ്സ് തുറന്നത്.
''കെ.എൽ രാഹുൽ ആ റെക്കോർഡ് മറികടക്കുമെന്നാണ് ഞാൻ കരുതുന്നത്. അവന്റേതായ ദിവസം അവന് അത് സാധിക്കും. ഒരു സെഞ്ച്വറി നേടിയാൽ രാഹുലിന് ആ നേട്ടം എത്തിപ്പിടിക്കാൻ അത്ര പ്രയാസമുണ്ടാവില്ല. 15 മുതൽ 20 ഓവർ വരെ അവൻ അപകടകാരിയാണ്''- ഗെയില്‍ പറഞ്ഞു.
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിട്ട രാഹുല്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വലിയ തിരിച്ചുവരവാണ് നടത്തിയത്. മുന്‍ നിര ബാറ്റര്‍മാരൊക്കെ പെട്ടെന്ന് കൂടാരം കയറിയ മത്സരത്തില്‍ ആറാം വിക്കറ്റില്‍ ജഡേജയെ കൂട്ടുപിടിച്ച് രാഹുല്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ഇന്ത്യയെ വിജയ തീരമണച്ചത്.
Adjust Story Font
16