കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യക്ക് ഇന്ന് നാല് മെഡൽ പോരാട്ടങ്ങൾ
ബോക്‌സിങ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ഇന്ന് നടക്കും
ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് നാല് മെഡൽ പോരാട്ടങ്ങൾ. വനിതകളുടെ ഷോട്ട്പുട്ടിലും ഭാരോദ്വഹനത്തിലുമാണ് മെഡൽ പ്രതീക്ഷ. ബോക്സിങ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ഇന്ന് നടക്കും.
വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറാണ് ഇന്ത്യൻ പ്രതീക്ഷ. യോഗ്യത റൗണ്ടിൽ 16.78 മീറ്റർ ദൂരമെറിഞ്ഞ് ഏഴാമതായാണ് മൻപ്രീത് ഫൈനലിൽ കടന്നത്. പുരുഷൻമാരുടെ 109 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ലവ് പ്രീത് സിങ് മത്സരിക്കും. വനിതകളുടെ 87 കിലോ വിഭാഗത്തിൽ പൂർണിമ പാണ്ഡെയും 109 കിലോയ്ക്ക് ഉപരിയായുള്ള പുരുഷ വിഭാഗത്തിൽ ഗുർദീപ് സിങും മത്സരിക്കും.
ബോക്സിങ്ങില്‍ വനിതകളുടെ 45 കിലോ വിഭാഗത്തിൽ നിതു ഗാൻഗസ്, 48 കിലോ വിഭാഗത്തിൽ നിഖാത് സരീൻ, 66 കിലോ വിഭാഗത്തിൽ ലൗലിന ബോർഗോഹെയ്ൻ എന്നിവരും പുരുഷൻമാരുടെ 54 കിലോ വിഭാഗത്തിൽ ഹുസാമുദീൻ മുഹമ്മദ്, 75 കിലോ വിഭാഗത്തിൽ ആഷിഷ് കുമാർ എന്നിവർ ക്വാർട്ടറിൽ മത്സരിക്കും. ജൂഡോ ക്വാർട്ടറിൽ ജൂലിക മന്നും ഇന്നിറങ്ങുന്നുണ്ട്.
Adjust Story Font
16