ക്രിക്കറ്റിൽ ചാമ്പ്യൻസ് ട്രോഫി, ഫുട്‌ബോളിൽ ക്ലബ് ലോകകപ്പ്; 2025ൽ ആരാധകർ കാത്തിരിക്കുന്ന മത്സരങ്ങൾ
ആരാധകർ കാത്തിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മെയ് 31ന് മ്യൂണിക് വേദിയാകും
ന്യൂഡൽഹി: കായിക രംഗത്ത് ഒട്ടേറെ വലിയ മത്സരങ്ങൾക്ക് വേദിയായ വർഷമായിരുന്നു 2024. ഒളിപിക്‌സ് മുതൽ ടി20 ലോകകപ്പ്, യൂറോകപ്പ്, കോപ്പ അമേരിക്ക എന്നിവയെല്ലാം പോയ വർഷത്തെ അടയാളപ്പെടുത്തലായി. പുതുവർഷവും സ്‌പോർട്‌സിൽ തിരക്കേറിയതാണ്. ഒട്ടേറെ ഇവന്റുകളാണ് 2025 ഷെഡ്യൂൾ ചെയ്തത്. ക്രിക്കറ്റിൽ ഈ വർഷം ആദ്യം ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ് പ്രധാനപ്പെട്ടത്. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് മാർച്ച് 14 മുതൽ മെയ് 25 വരെയായി നടക്കും. പാകിസ്താനിലേക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ ഇന്ത്യയുടെ മത്സരങ്ങൾക്ക് യുഎഇയാകും വേദിയാകുക. അണ്ടർ 19 ടി20 വനിതാ ലോകകപ്പ് ജനുവരി ആദ്യം അരങ്ങേറും. ജനുവരി 18 മുതൽ ഫെബ്രുവരി രണ്ടുവരെ മലേഷ്യയിലാണ് ടൂർണമെന്റ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐപിഎൽ മാർച്ച് 14 മുതൽ മെയ് 25 വരെയായി നടക്കും.
ഫുട്‌ബോൾ ലോകത്ത് ക്ലബ് ലോകകപ്പാണ് ഈ വർഷം നടക്കുന്ന സുപ്രധാന മത്സരം. ജൂൺ 14 മുതൽ ജൂലൈ 13 വരെ നടക്കുന്ന സോക്കർ ആവേശപോരിന് യുഎസാണ് ആതിഥേയത്വം വഹിക്കുക. യൂറോപ്യൻ ക്ലബ് ഫുട്‌ബോളിന്റെ ആവേശപോരാട്ടമായ യുവേഫ ചാമ്പ്യൻസ് ലീഗിന് മെയ് 31ന് ജർമനിയിലെ മ്യൂണിക് വേദിയാകും. യൂറോപ്പിലെ പ്രധാന രാജ്യങ്ങൾ ഏറ്റുമുട്ടുന്ന നാഷൺസ് ലീഗ് ഫൈനലും ഈ വർഷം അരങ്ങേറും.
മാർച്ച് 16 ന് നടക്കുന്ന ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനലാണ് ഈ വർഷത്തെ ആദ്യ പ്രധാന ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ. മേയ് 21 ന് ബിൽബാവോയിൽ യൂറോപ്പ ലീഗ് ഫൈനലും അരങ്ങേറും. ഡിസംബർ 21 മുതൽ തുടങ്ങുന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന് മൊറോക്കയും വേദിയാകും. ജൂണിൽ ഇംഗ്ലണ്ടിലെ ലോഡ്‌സ് വേദിയാകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് ക്രിക്കറ്റിലെ മറ്റൊരു പ്രധാന ചാമ്പ്യൻഷിപ്പ്. ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിലായി വനിതാ ഏകദിന ലോകകകപ്പിന് ഇന്ത്യ വേദിയാകും. തൊട്ടുപിന്നാലെ ഏഷ്യാകപ്പ് ടി20 മത്സരവും ഒക്ടോബർ-നവംബറിലായി ഇന്ത്യയിൽ നടക്കും
Adjust Story Font
16