Quantcast

എറിഞ്ഞിട്ട് താക്കൂർ, പ്രഹരിച്ച് സഞ്ജുവും; സിംബാബ്‌വേക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

സിംബാബ്‌വേ ഉയർത്തിയ 161 റൺസ് 24.2 ഓവറും അഞ്ച് വിക്കറ്റും ബാക്കി വെച്ചാണ് ഇന്ത്യ മറികടന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-20 13:32:10.0

Published:

20 Aug 2022 1:08 PM GMT

എറിഞ്ഞിട്ട് താക്കൂർ, പ്രഹരിച്ച് സഞ്ജുവും; സിംബാബ്‌വേക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
X

ബൗളർമാരും ബാറ്റസ്മാൻമാരും ഒരുപോലെ തിളങ്ങിയ രണ്ടാം ഏകദിനത്തിൽ സിംബാബ്‌വേക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. സിംബാവേ ഉയർത്തിയ 161 റൺസ് 24.2 ഓവറും അഞ്ച് വിക്കറ്റും ബാക്കി വെച്ചാണ് ഇന്ത്യ മറികടന്നത്. ഷർദുൽ താക്കൂർ ബോൾ കൊണ്ട് അത്ഭുതം തീർത്തപ്പോൾ സഞ്ജുവും ഗില്ലും ധവാനും ബാറ്റ് കൊണ്ട് ആതിഥേയരെ പ്രഹരിച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി

മത്സരത്തിൽ സിംബാബ്‌വേ ഉയർത്തിയ ചെറിയ സ്‌കോർ അനായാസം മറികടക്കാം എന്ന ആത്മവിശ്വാത്തോടെ തന്നെയായിരുന്നു ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചത്. പക്ഷേ സ്‌കോർ രണ്ടക്കം കടക്കുന്നതിന് മുൻപേ ക്യാപ്റ്റൻ കെ. എൽ രാഹുൽ കൂടാരം കയറി. പിന്നാലെ എത്തിയ ഷുബ്മൻ ഗില്ലും ശിഖർ ധവാനും സിംബാവെൻ ഫീൽഡിങ് നിരയെ തുടരെ തുടരെ ബൗണ്ടറിയിലേക്ക് പായിച്ചു. ടീം 47ൽ നിൽക്കെ 33 റൺസെടുത്ത ധവാനും മടങ്ങി. പിന്നാലെ എത്തിയ ഇഷാൻ കിഷനെ ജോങ്‌വെ ഏഴ് റൺസിൽ മടക്കി. ഗില്ലും ദീപക് ഹൂഡയും ചേർന്ന് സ്കോർ ഉയർത്താനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും ടീം 97 ൽ നിൽക്കെ 33 റൺസെടുത്ത് ഗിൽ മടങ്ങി. പിന്നെ സഞ്ജുവിന്റെ ഊഴമായിരുന്നു. 39 പന്തിൽ മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോ 43 റൺസ് സഞ്ജു ടീമിന് സംഭാവന ചെയ്തതോടെ ഇന്ത്യ വിജയം കൈപിടിയിലൊതുക്കി. സിംബാബ്‌വേക്കായി ലുക്ക് ജോങ്‌വെ രണ്ട് വിക്കറ്റും വിക്റ്റർ നയുച്ചി, ടനാക ചിവാങ്ക. സിക്കന്ദർ റസ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ദീപക് ചഹാറിനു പകരക്കാരനായെത്തിയ ഷർദുൽ താക്കൂറാണ് രണ്ടാം മത്സരത്തിൽ സിംബാബ്‌വേ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 38.1 ഓവറിൽ 161 റൺസിന് കൂടാരം കയറി. ഒൻപതാം ഓവറിൽ മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. സിറാജിന്റെ പന്തിൽ എഡ്ജായി സിംബാബ്‌വേ ഓപണർ തകുഡ്‌സ്‌വനാഷെ കൈതാനോയെ മാസ്മരികമായൊരു ഡൈവിലൂടെ സഞ്ജു സാംസൺ പിടികൂടുകയായിരുന്നു. അധികാം വൈകാതെ ഓപണർ ഇന്നസെന്റ് കൈയയെ താക്കൂറും സഞ്ജുവിന്റെ കൈയിലെത്തിച്ചു. മൂന്നാമനായി ഇറങ്ങിയ വെസ്ലി മാധവീറിനെ സഞ്ജുവിന്റെ കൈയിലെത്തിച്ച് പ്രസിദ് കൃഷ്ണയ്ക്കും മത്സരത്തിൽ ആദ്യ വിക്കറ്റ്. ഒടുവിൽ സിക്കന്ദർ റസ(16), ഷോൺ വില്യംസ്(42), റയാൻ ബേൾ(39) എന്നിവർ ചേർന്നാണ് സിംബാബ്‌വേയെ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്. ഇന്ത്യയ്ക്കു വേണ്ടി താക്കൂർ മൂന്നും സിറാജ്, പ്രസിദ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

തുടർച്ചയായി രണ്ടാം തവണയും ടോസ് നേടിയ ഇന്ത്യൻ നായകൻ കെ.എൽ രാഹുൽ സിംബാബ്‌വേയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യ മത്സരത്തിൽനിന്ന് ഏക മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ആദ്യ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് ദീപക് ചഹാറിനു പകരം ഷർദുൽ താക്കൂർ ടീമിൽ ഇടംപിടിച്ചു.

TAGS :

Next Story