ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം റദ്ദാക്കി
കോവിഡിന്റെ പശ്ചാത്തലത്തില്‍ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയെ അറിയിച്ചിരുന്നു
ടോസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മത്സരം റദ്ദാക്കി. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മത്സരം റദ്ദാക്കിയ കാര്യം ഇസിബി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയെ അറിയിച്ചിരുന്നു. നേരത്തെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം മാറ്റിവെച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് മത്സരം റദ്ദാക്കിയ കാര്യം ഇസിബി വ്യക്തമാക്കിയത്.
നേരത്തെ ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഞ്ചാം ടെസ്റ്റ് നടക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സരത്തിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നെഗറ്റീവായതോടെ മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റും ബോര്‍ഡും ബിസിസിഐയും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് താരങ്ങള്‍ ആശങ്ക അറിയിച്ചതോടെയാണ് പുതിയ തീരുമാനം.
Adjust Story Font
16