200 കോടി വിലമതിക്കുന്ന സ്വത്തിന്റെ പകുതി വേണമെന്ന് ഭാര്യ, ഒന്നുമില്ലെന്ന് ഹക്കീമി
ഖത്തർ ലോകകപ്പിലെ അത്ഭുത പ്രകടനത്തിന് ശേഷം മൊറോക്കൻ താരത്തിന് കഷ്ടകാലമാണ്
അച്‌റഫ് ഹക്കിമി
ടൂണിസ്: മൊറോക്കൻ ഫുട്‌ബോൾ താരം അച്‌റഫ് ഹക്കിമിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ഹിബ രംഗത്ത് എത്തിയത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഹക്കീമിയുടെ സ്വത്തിന്റെ പകുതി ഭാഗമാണ് ഹിബ ആവശ്യപ്പെട്ടത്. എന്നാല്‍ സമ്പാദ്യമൊന്നുമില്ലെന്ന മറുപടിയാണ് ഹക്കീമി നല്‍കിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഖത്തർ ലോകകപ്പിലെ അത്ഭുത പ്രകടനത്തിന് ശേഷം മൊറോക്കൻ താരത്തിന് കഷ്ടകാലമാണ്.
ഫ്രഞ്ച് ലീഗിലെ ടീമായ പിഎസ്ജിയുടെ പ്രതിരോധ താരമായ ഹക്കീമി ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 24കാരിയായ യുവതി ഹക്കീമിക്കെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 25-ന് ഫ്രാന്‍സിലെ ബുലോയ്‌നിലുള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി ഹക്കീമി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം.
തുടര്‍ന്ന് താരത്തിനെതിരെ ബലാത്സംഗക്കുറ്റവും ചുമത്തി. ഇതിന് പിന്നാലെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയും നടിയുമായ ഹിബ രംഗത്ത് എത്തിയത്. വിവാഹമോചനം ആവശ്യപ്പെട്ടുള്ള നോട്ടീസിലാണ് സ്വത്തിന്റെ പകുതി ഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ താരത്തിന്റെ പേരില്‍ സമ്പാദ്യങ്ങള്‍ ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്.
എല്ലാം മാതാവ് സയ്ദ മൗഹിന്റെ പേരിലാണുള്ളത്. ഫ്രാന്‍സിലെ വീടും വാഹനങ്ങളും മറ്റു സ്വത്തുവകകളുടേയുമെല്ലാം ഉടമസ്ഥ സയ്ദ മൗഹാണ്. ഏറ്റവും കൂടുതല്‍ വരുമാനുള്ള ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഹക്കീമിയുടെ ഒരാഴ്‌ചയിലെ വരുമാനം 215000 യുഎസ് ഡോളറാണ്. അതായത് ഏകദേശം ഒരു കോടി 73 ലക്ഷം രൂപ. ഹക്കീമിയുടെ ആകെ സമ്പാദ്യം 24 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 200 കോടി രൂപ).
അതേസമയം ഉമ്മയുമായി നല്ല ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് അച്‌റഫ് ഹക്കിമി. ഖത്തര്‍ ലോകകപ്പിലും ഇക്കാര്യം വ്യക്തമായതാണ്. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ബെല്‍ജിയത്തെ മൊറോക്കോ അട്ടിമറിച്ചതിന് പിന്നാലെ ഗാലറിയിലെത്തിയ ഹക്കീമി മാതാവിന്റെ നെറ്റിയില്‍ ചുംബിച്ചിരുന്നു. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നീട് തന്റെ ജഴ്‌സിയൂരി സയ്ദയ്ക്ക് സമ്മാനിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങൾ ആഘോഷിച്ച നിമിഷങ്ങളായിരുന്നു ഇവയെല്ലാം.
Summary- Achraf Hakimi's divorce: Wife seeks half ഫോർട്‌ണേ
Adjust Story Font
16