'കോവിഡ് സംഖ്യ ഭീതിപ്പെടുത്തുന്നു': ഐ.പി.എല്‍ തുടരുന്നത് ശരിയാണോ? വിമര്‍ശവുമായി ഗില്‍ക്രിസ്റ്റ്
ഇന്ത്യ കടന്നുപോകുന്ന സങ്കടകരമായ ഈ സാഹചര്യത്തില്‍ ഐ.പി.എല്‍. ഇനിയും തുടരുന്നത് ശരിയാണോയെന്ന് ഗില്‍ക്രിസ്റ്റ് ചോദിക്കുന്നു
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തുന്നതിനെതിരെ പ്രതികരിച്ച് ആസ്ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യ കടന്നുപോകുന്ന സങ്കടകരമായ ഈ സാഹചര്യത്തില്‍ ഐ.പി.എല്‍ ഇനിയും തുടരുന്നത് ശരിയാണോയെന്ന് ഗില്‍ക്രിസ്റ്റ് ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് ഗില്‍ക്രിസ്റ്റിന്റെ പ്രതികരണം.
'എല്ലാ ഇന്ത്യക്കാർക്കും ഭാവുകങ്ങൾ നേരുന്നു. രാജ്യത്തെ കോവിഡ് വർധന ഭയപ്പെടുത്തുന്നതാണ്. ഇതിനിടയിലെ ഐ.പി.എൽ അനവസരത്തിലാണോ? അതോ, ഓരോ രാത്രിയിലും ആശ്വാസമാവുന്നതോ? നിങ്ങളുടെ ചിന്തകളിൽ എന്തായാലും പ്രാർഥനകൾ എന്നായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ട്വീറ്റ്.
നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ആസ്ട്രേലിയയും സമാന ആശങ്ക ഉന്നയിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐ ഇതുവരെ ഇതില്‍ പ്രതികരിച്ചിട്ടില്ല. ഐ.പി.എല്‍ ക്രിക്കറ്റ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അറിയിച്ചിരുന്നു. ബയോബബ്ൾ സുരക്ഷയിലാണ് ഐ.പി.എല്‍ പുരോഗമിക്കുന്നത്. അതേസമയംരാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആദ്യമായി രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു
Adjust Story Font
16