Quantcast

ചരിത്രം പിറന്നു, പാകിസ്താനെ തോൽപിച്ച് അഫ്ഗാനിസ്താന് ടി20 കിരീടം

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര അഫ്ഗാനിസ്താൻ(2-0)ത്തിനാണ് സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    27 March 2023 5:31 AM GMT

Afghanistan and Pakistan, AFGvPAK
X

പാകിസ്താന്‍റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍ 

ഷാർജ: ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ഒരു പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്താൻ. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര അഫ്ഗാനിസ്താൻ(2-0)ത്തിനാണ് സ്വന്തമാക്കിയത്. ഇനി പരമ്പര തൂത്തുവാരുമോ എന്നാണ് അറിയേണ്ടത്. രണ്ടാം ടി20യിൽ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്താന്റെ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന് 20 ഓവറിൽ 130 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

നാല് വിക്കറ്റ് കയ്യിലിരിക്കെ കൂറ്റൻ സ്‌കോർ നേടാൻ പാകിസ്താനെ അഫ്ഗാൻ ബൗളർമാർ അനുവദിച്ചില്ല. റാഷിദ് ഖാനും മുജീബും ചേർന്ന സ്പിൻ സഖ്യം അഫ്ഗാനെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഇമാദ് വാസിം പുറത്താകാതെ 64 റൺസ് നേടിയെങ്കിലും 57 പന്തുകൾ എടുത്തു. നായകൻ ശദബ് ഖാൻ 32 റൺസെടുത്തു. റാഷിദ് ഖാൻ നാല് ഓവർ ഓവറിൽ 16 റൺസാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റും വീഴ്ത്തി. ഫസലുള്ളാ ഫാറൂഫി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിൽ അഫ്ഗാനിസ്താൻ ഒരു പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു.

അഫ്ഗാനിസ്താനായി റഹ്‌മാനുള്ള ഗുർഭാസ് 44 റൺസ് നേടി ടോപ് സ്‌കോററായി. ഇബ്രാഹിം സദ്‌റാൻ 38ഉം നദീബുള്ള സദ്‌റാൻ 23 റൺസും നേടി. നാല് ഓവറിൽ ഒരു മെയ്ഡൻ അടക്കം 19 റൺസ് വിട്ടുകൊടുത്ത അഫ്ഗാനിസ്താന്റെ ഫസലുള്ള ഫാറൂഖിയാണ് കളിയിലെ താരം.

അതേസമയം മൂന്നാം ടി20 തിങ്കളാഴ്ച നടക്കും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്നാം ടി20യും. പരമ്പരയിലെ ആദ്യ മത്സരം ജയിപ്പോൾ തന്നെ അഫ്ഗാനിസ്താൻ ചരിത്രം സൃഷ്ടിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു അഫ്ഗാനിസ്താൻ പാകിസ്താനെ ഒരു ടി20 മത്സരത്തിൽ തോൽപിക്കുന്നത്. ആറ് വിക്കറ്റിനായിരുന്നു ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താന്റെ വിജയം. സ്ഥിരം നായകൻ ബാബർ അസം ഇല്ലാതെയായിരുന്നു പാകിസ്താൻ ദുബൈയിൽ ടി20 പരമ്പര കളിക്കാൻ എത്തിയത്. പാകിസ്താൻ സൂപ്പർ ലീഗ്(പിഎസ്എൽ) കഴിഞ്ഞതിന് പിന്നാലെ ബാബറിന് വിശ്രമം അനുവദിക്കുകയായിരുന്നു.

TAGS :

Next Story