അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പ് കളിക്കും: ഐസിസി
നിലവില്‍ ഖത്തറില്‍ പരിശീലനം നടത്തുന്ന അഫ്ഗാന്‍ ടീം അടുത്ത ദിവസങ്ങളില്‍ ലോകകപ്പ് വേദിയായ യുഎഇയിലേക്ക് തിരിക്കും.
ഈ മാസം യുഎഇയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് ഐസിസി. അഫ്ഗാനിസ്ഥാന്‍ ഐസിസിയിലെ ഫുള്‍ മെമ്പറാണെന്നും ലോകകപ്പിനുള്ള അവരുടെ മുന്നൊരുക്കങ്ങള്‍ തുടരുകയാണെന്നും ഐസിസി ഇടക്കാല സിഇഒ ജെഫ് അല്ലാര്‍ഡിസ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെ ക്രിക്കറ്റ് ടീമിനെ ഐസിസി വിലക്കിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഐസിസിയുടെ വെളിപ്പെടുത്തല്‍. അതേസമയം, അഫ്ഗാനിലെ പുതിയ ഭരണകൂടത്തിന്റെ നടപടികള്‍ ഐസിസി സസൂക്ഷമം വിലയിരുത്തുന്നുണ്ടെന്നും എന്നാല്‍ അക്കാര്യങ്ങള്‍ ലോകകപ്പിന് ശേഷമാകും ചര്‍ച്ചയ്ക്കെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Afghanistan team begun a training camp in Qatar prior to the upcoming World Cup championship. pic.twitter.com/WaKQAERVyA
— Afghanistan Cricket Board (@ACBofficials) October 10, 2021
നിലവില്‍ ഖത്തറില്‍ പരിശീലനം നടത്തുന്ന അഫ്ഗാന്‍ ടീം അടുത്ത ദിവസങ്ങളില്‍ ലോകകപ്പ് വേദിയായ യുഎഇയിലേക്ക് തിരിക്കും. അഫ്ഗാന്‍ ടീമിനെ നയിക്കുന്നത് മുഹമ്മദ് നബിയാണ്. റാഷിദ് ഖാന് പകരമായാണ് നബി ചുമതലയേറ്റത്. ടീമിന്റെ കണ്‍സള്‍ട്ടന്റ് ആയി മുന്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ ആന്‍ഡി ഫ്‌ളവര്‍ ചുമതലയേറ്റത് അടുത്തിടെയാണ്. ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17 ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24 നാണ് ഇന്ത്യ- പാക്കിസ്താന്‍ മത്സരം.
Adjust Story Font
16