Quantcast

വീണ്ടും അജാസ് പട്ടേൽ: ഇന്ത്യക്കെതിരെ മറ്റൊരു നേട്ടം കൂടി

ഇന്ത്യക്കെതിരെയുള്ള ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന നേട്ടമാണ് അജാസിനെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    5 Dec 2021 3:33 PM GMT

വീണ്ടും അജാസ് പട്ടേൽ: ഇന്ത്യക്കെതിരെ മറ്റൊരു നേട്ടം കൂടി
X

ഒരു ഇന്നിങ്‌സിൽ പത്ത് വിക്കറ്റും വീഴ്ത്തി തരംഗമായതിന് പിന്നാലെ അജാസ് പട്ടേലിനെ തേടി മറ്റൊരു നേട്ടം കൂടി. രണ്ടാം ടെസ്റ്റില്‍ 14 വിക്കറ്റുകളാണ് അജാസ് പട്ടേല്‍ വീഴ്ത്തിയത്. ആദ്യ ഇന്നിങ്സില്‍ പത്ത്, രണ്ടാം ഇന്നിങ്സില്‍ നാല് എന്നിങ്ങനെയായിരുന്നു വിക്കറ്റുകള്‍. ഇന്ത്യക്കെതിരെയുള്ള ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന നേട്ടമാണ് അജാസിനെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്.

ഇംഗ്ലീഷ് ഇതിഹാസം ഇയാന്‍ ബോതമിനെയാണ് അജാസ് മറികടന്നത്. 1980 ബോതം 103ന് 13 വിക്കറ്റ് നേടിയിരുന്നു. മുംബൈയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 225 റണ്‍സ് വിട്ടുകൊടുത്താണ് അജാസ് 14 വിക്കറ്റുകള്‍ വീഴ്ത്തിയത്.

മുംബൈ വാംഖഡെയിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് അജാസിന്റേത്. ബോതം രണ്ടാം സ്ഥാനത്തായപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനത്തായി. 2016ല്‍ അശ്വിന്‍ ഇംഗ്ലണ്ടിനെതിരെ 167 റണ്‍സ് വിട്ടുനല്‍കി 12 വിക്കറ്റ് വീഴ്ത്തിയിരുന്നു. കിവീസിനായി ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ രണ്ടാമതെത്താനും അജാസിനായി. 1985ല്‍ 15 വിക്കറ്റ് വീഴ്ത്തിയ റിച്ചാര്‍ഡ് ഹഡ്ലിയുടേതാണ് ടെസ്റ്റ് ക്രിക്കറ്റിലെ ന്യൂസിലന്‍ഡ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

അതേസമയം രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡിന് ജയിക്കൻ ഇനിയും 400 റൺസ് വേണം. അവരുടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. രണ്ട് ദിനം ശേഷിക്കെ എളുപ്പത്തിൽ ആ അഞ്ച് വിക്കറ്റുകളും നാളെയോടെ ഇന്ത്യക്ക് വീഴ്ത്താനാകുമെന്നാണ് വിലയിരുത്തൽ. 140ന് അഞ്ച് എന്ന നിലയിലാണ് മൂന്നാം ദിനം സ്റ്റമ്പ് എടുത്തത്. രച്ചിൻ രവീന്ദ്ര(2) ഹെൻറി നിക്കോളാസ്(36) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിയുകയായിരുന്നു. മുംബൈ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

TAGS :

Next Story