Quantcast

'മോശം ക്യാപ്റ്റനാണുള്ളത്, എതിർടീം നിങ്ങളെ ജയിപ്പിക്കാനല്ല കളിക്കുന്നത്'; പാകിസ്താന്റെ പരാജയത്തിൽ ഷുഐബ് അക്തർ

സൂപ്പർ12 ൽ ഞായറാഴ്ച പാകിസ്താൻ നെതർലാൻഡ്‌സിനെതിരെ ഇറങ്ങും. ഇനിയൊരു തോൽവി അവരുടെ ലോകകപ്പ് പ്രയാണത്തിന് വിരാമമിടും

MediaOne Logo

Sports Desk

  • Updated:

    2022-10-28 15:24:34.0

Published:

28 Oct 2022 3:21 PM GMT

മോശം ക്യാപ്റ്റനാണുള്ളത്, എതിർടീം നിങ്ങളെ ജയിപ്പിക്കാനല്ല കളിക്കുന്നത്; പാകിസ്താന്റെ പരാജയത്തിൽ ഷുഐബ് അക്തർ
X

ടി20 ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ പാകിസ്താൻ തോറ്റതിൽ നിരാശ പ്രകടിപ്പിച്ച് ഇതിഹാസ ബൗളർ ശുഐബ് അക്തർ. തന്റെ സ്വന്തം യൂട്യൂബ് ചാനലിലാണ് അക്തർ ടീമിന്റെ തന്ത്രങ്ങളെയും ബാബർ അസമിന്റെ ക്യാപ്റ്റൻസിയെയും വിമർശിച്ചത്.

'സുഹൃത്തുക്കളെ നിങ്ങൾക്കെന്താണ് കാര്യം മനസ്സിലാകാത്തതെന്ന് എനിക്കറിയില്ല. ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്. നമ്മുടെ ടോപ്, മിഡിൽ ഓവറിന് വൻ വിജയങ്ങൾ നേടാനാകും. എന്നാൽ നമുക്ക് ഇപ്പോൾ തുടർവിജയം നേടാനാകുന്നില്ല. കാരണം, വളരെ മോശം ക്യാപ്റ്റനാണ് പാകിസ്താനുള്ളത്. പാകിസ്താൻ ലോകകപ്പിൽ പുറത്താകലിന്റെ വക്കിലാണ്. നവാസ് അവസാന ഓവറെറിഞ്ഞ മൂന്നു കളികളിലും നമ്മൾ തോറ്റു' യൂട്യൂബ് വീഡിയോയിൽ അക്തർ വിമർശിച്ചു. ബാബറിന്റെ ബാറ്റിംഗ് ഓർഡറടക്കമുള്ള കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ബാബർ ബാറ്റിംഗ് ഓർഡർ താഴേക്ക് കൊണ്ടുവരണം. ഷഹീൻ അഫ്രീദിയുടെ ആരോഗ്യക്ഷമതയില്ലായ്മ പ്രധാന പ്രശ്‌നമാണ്. ക്യാപ്റ്റൻസിയും കാര്യങ്ങൾ മോശം നിയന്ത്രണവും വലിയ തിരിച്ചടിയാണ് ടീമിനുണ്ടാക്കുന്നത്. നിങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും. പക്ഷേ എന്തു തരം ക്രിക്കറ്റാണ് നിങ്ങൾ കളിക്കുന്നത്. എതിർസംഘം നിങ്ങളെ ജയിപ്പിക്കുമെന്നും ടൂർണമെൻറിൽ എളുപ്പം മുന്നേറാമെന്നും കരുതരുത്' റാവൽപിണ്ടി എക്‌സ്പ്രസ് ബാബറിനും സംഘത്തിനും മുന്നറിയിപ്പ് നൽകി.

സൂപ്പർ12 ൽ ഞായറാഴ്ച പാകിസ്താൻ നെതർലാൻഡ്‌സിനെതിരെ ഇറങ്ങും. ഇനിയൊരു തോൽവി അവരുടെ ലോകകപ്പ് പ്രയാണത്തിന് വിരാമമിടും.

Legendary bowler Shuaib Akhtar expressed disappointment over Pakistan's loss against Zimbabwe in T20 World Cup.

TAGS :

Next Story