Quantcast

ആഷസ് പരമ്പര: ആദ്യ ദിനം ശക്തമായ നിലയില്‍ ആസ്ത്രേലിയ

ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടിയാൽ രണ്ടാം ദിനം തന്നെ ആസ്ത്രേലിയക്ക് മേൽക്കൈ നേടാം.

MediaOne Logo

Web Desk

  • Published:

    17 Dec 2021 1:23 AM GMT

ആഷസ് പരമ്പര: ആദ്യ ദിനം ശക്തമായ നിലയില്‍ ആസ്ത്രേലിയ
X

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ത്രേലിയക്ക് മികച്ച തുടക്കം. ആദ്യ ദിനം ആസ്ത്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. 95 റൺസെടുത്ത മാർണസ് ലബുഷെയ്നും 18 റൺസുള്ള സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.

പരിക്കേറ്റ നായകൻ പാറ്റ് കമ്മിൻസില്ലാതെയാണ് ആസ്ത്രേലിയ രണ്ടാം ടെസ്റ്റിനിറങ്ങിയത്. പന്ത് ചുരുണ്ടൽ വിവാദത്തിലൂടെ നായകപദവി നഷ്ടമായ സ്റ്റീവ് സ്മിത്ത് വീണ്ടും നായകകുപ്പായമണിഞ്ഞു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് തുടക്കത്തിൽ തിരിച്ചടിയേറ്റു. സ്കോർ ബോർഡിൽ നാല് റൺസ് മാത്രമുള്ളപ്പോൾ മാർക്ക്സ് ഹാരിസ് പുറത്തായി.

പിന്നീട് ഡേവിഡ് വാർണറും മാർണസ് ലബുഷെയ്നും ചേർന്ന് ഓസ്ട്രേലിയൻ ഇന്നിങ്സിനെ കരകയറ്റി. 108 പന്തിൽ വാർണർ അർധസെഞ്ചുറി നേടിയപ്പോൾ 116 പന്ത് കളിച്ച് ലബുഷെയ്നും 50 തികച്ചു.

സെഞ്ചുറി നേടാൻ അഞ്ച് റൺസ് വേണ്ടിയിരുന്നപ്പോൾ സ്റ്റോക്സ് വാർണറെ പുറത്താക്കി. എന്നാൽ പിന്നീടെത്തിയ സ്റ്റീവ് സ്മിത്തുമായി ചേർന്ന് ലബുഷെയ്ൻ സ്കോർ ഉയർത്തുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടിയാൽ രണ്ടാം ദിനം തന്നെ ആസ്ത്രേലിയക്ക് മേൽക്കൈ നേടാം.



Australia make a good start against England in the second Test of the Ashes series. Australia scored 221 for two on the first day. Marnus Labushen (95) and Steve Smith (18) are at the crease.

TAGS :

Next Story