'കളിച്ചില്ലേലും അശ്വിൻ വേണം': ടി20 ലോകകപ്പ് സെലക്ഷന് നെഹ്‌റയുടെ പിന്തുണ
പരിചയസമ്പന്നനായ ഓഫ് സ്പിന്നർ ആസ്‌ട്രേലിയയില്‍ ഇന്ത്യക്ക് മുതല്‍കൂട്ടാവുമെന്ന് നെഹ്‌റ വ്യക്തമാക്കി.
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ. പരിചയസമ്പന്നനായ ഓഫ് സ്പിന്നർ ആസ്‌ട്രേലിയയില്‍ ഇന്ത്യക്ക് മുതല്‍കൂട്ടാവുമെന്ന് നെഹ്‌റ വ്യക്തമാക്കി.
'ആര്‍ അശ്വിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ആവിശ്യമുള്ള സമയത്ത് അശ്വിനെ ടീമില്‍ ലഭിക്കേണ്ടതായുണ്ട്. ഇന്ത്യക്ക് ആവിശ്യമെങ്കിലും ന്യൂബോളിലോ വലിയ മൈതാനങ്ങളിലോ അശ്വിനെ കളിപ്പിക്കാം. എതിര്‍ ടീമില്‍ ഒന്നിലധികം ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുണ്ടെങ്കിലും അശ്വിനെ പരിഗണിക്കാവുന്നതാണ്. രോഹിത് ശര്‍മ, അശ്വിന്റെ അനുഭവസമ്പത്ത് മുന്നില്‍ക്കണ്ടിട്ടുണ്ടാവണം. അതുകൊണ്ടാണ് അവനെ പിന്തുണക്കുന്നത്.'-നെഹ്‌റ പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങള്‍ സജീവമായിരുന്നു. പ്രത്യേകിച്ച് സർപ്രൈസുകളൊന്നുമില്ലാത്ത ടീം തിരഞ്ഞെടുപ്പാണ് ബിസിസിഐ നടത്തിയിരിക്കുന്നത്.മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
ലോകകപ്പ് സ്ക്വാഡ് ഇങ്ങനെ : രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക്ക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ജസ്പ്രിത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.
സ്റ്റാൻഡ് ബൈ താരങ്ങൾ : മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചഹർ.
Adjust Story Font
16