Quantcast

'അമ്പയർ രണ്ടാം വട്ടമാണ് തന്റെ ജോലി ചെയ്തത്'; ഓസീസ് ബാറ്ററുടെ ഷോട്ട് ദേഹത്ത് തട്ടിയതിനെ കുറിച്ച് മാത്യൂ ഹെയ്ഡൻ

അവസാന ഓവറിൽ എല്ലിസിന്റെ ഷോട്ട് ഫീൽഡ് അമ്പയർ വീരേന്ദ്രർ ശർമയുടെ ദേഹത്ത് തട്ടിയത് വിവാദം സൃഷ്ടിച്ചിരിക്കുകയാണ്

MediaOne Logo

Sports Desk

  • Published:

    4 Dec 2023 10:47 AM GMT

Aussie Batter Nathan Ellis shot hit field umpire Virender Sharma and created controversy.
X

ബെംഗളൂരു: ഓസീസിനെതിരെയുള്ള ടി20 പരമ്പര നേടിയ ഇന്ത്യ അവസാന മത്സരത്തിലും വിജയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന, ആവേശം അവസാന ഓവറോളം നീണ്ട മത്സരത്തിൽ ആറ് റൺസിനാണ് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങൾ നീണ്ട പരമ്പരയിൽ നാലും ജയിക്കാൻ ഇന്ത്യക്കാകയും ചെയ്തു. എന്നാൽ മത്സരത്തിലെ അവസാന ഓവറിൽ ഓസീസ് ബാറ്റർ നഥാൻ എല്ലിസിന്റെ ഷോട്ട് ഫീൽഡ് അമ്പയർ വീരേന്ദ്രർ ശർമയുടെ ദേഹത്ത് തട്ടിയത് വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

ഓസീസിന് ജയിക്കാൻ രണ്ട് പന്തിൽനിന്ന് ഒമ്പത് റൺസ് വേണ്ടിയിരുന്നപ്പോഴാണ് സംഭവം നടന്നത്. അർഷദീപിന്റെ ഓവറിൽ നഥാൻ എല്ലിസടിച്ച ഷോട്ട് അമ്പയറുടെ ദേഹത്ത് തട്ടുകയായിരുന്നു. അർഷദീപിന്റെ കയ്യിൽ തട്ടി പന്ത് തന്റെ നേരെ വരുന്നതായി കണ്ട അമ്പയർ മാറിനിന്നെങ്കിലും ദേഹത്ത് തന്നെ കൊണ്ടു. ശർമയുടെ ദേഹത്ത് പന്ത് കൊണ്ടിരുന്നില്ലെങ്കിൽ ബൗണ്ടറി കടക്കുമായിരുന്നുവെന്നാണ് കമന്റേറ്റർമാർ അഭിപ്രായപ്പെട്ടത്.

മുൻ ഓസീസ് മാത്യൂ ഹെയ്ഡൻ ഈ സംഭവത്തെ കുറിച്ച് രൂക്ഷമായി തന്നെ പ്രതികരിച്ചപ്പോൾ നായകൻ മാത്യൂ വൈഡ് ക്ഷുഭിതനായിരിക്കുകയായിരുന്നു. ആദ്യം നോബോൾ അനുവദിക്കാതിരുന്നതടക്കം സൂചിപ്പിച്ചാണ് കമൻററി പറഞ്ഞുകൊണ്ടിരുന്ന ഹെയ്ഡൻ പ്രതികരിച്ചത്. 'ഈ ഓവറിൽ അമ്പയർ തന്റെ ജോലി രണ്ടാം വട്ടമാണ് ചെയ്തത്. ഇത് ഫ്രണ്ടിലാണ്, സ്‌ക്വയറില്ല. അവർ ഒത്തുകളിക്കുകയാണ്' ഹെയ്ഡൻ പറഞ്ഞു.

നേരത്തെ ഓവറിലെ ആദ്യ പന്ത് മാത്യൂ വൈഡിന്റെ തലയ്ക്ക് മുകളിലൂടെ പോയിട്ടും സ്‌ക്വയർ ലെഗ് അമ്പയർ നോബോൾ വിളിച്ചിരുന്നില്ല. തുടർന്ന് വൈഡ് തന്റെ അസന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. അപ്പോഴും ഹെയ്ഡൻ പ്രതികരിച്ചു. 'അദ്ദേഹം എന്തുകൊണ്ടാണ് അസന്തുഷ്ടനായതെന്ന് നോക്കൂ. തീർച്ചയായും അത് വൈഡാണ്. തലയ്ക്ക് മുകളിലൂടെയാണ്. അദ്ദേഹം സ്ഥാനത്ത് തന്നെയായിരുന്നു' ഹെയ്ഡൻ പറഞ്ഞു. മാത്യൂ ഹെയ്ഡന്റെ പരാമർശത്തെ പലരും സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചു. പരിതാപകരമെന്നായിരുന്നു ഒരാൾ കുറിച്ചത്.

ഞായറാഴ്ച ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് ലക്ഷ്യമാണ് മുന്നോട്ടു വച്ചത്. എന്നാൽ ആസ്ത്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമാണ് നേടിയത്. മൂന്നു വിക്കറ്റ് നേടിയ മുകേഷ് കുമാർ, രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിംഗ്, രവി ബിഷ്‌ണോയി, ഒരു വിക്കറ്റ് വീഴ്ത്തിയ അക്‌സർ പട്ടേൽ എന്നിവരാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

Aussie Batter Nathan Ellis' shot hit field umpire Virender Sharma and created controversy.

TAGS :

Next Story