Quantcast

ഇങ്ങനെയും ഒരു സമനില! ആസ്‌ട്രേലിയയെ ജയിക്കാൻ വിടാതെ ഇംഗ്ലണ്ട്

വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് തീ പന്ത് എറിഞ്ഞ ആസ്ട്രേലിയന്‍ ബൗളർമാരിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. വാലറ്റക്കാരായ ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരോടാണ് ഇംഗ്ലണ്ട് കടപ്പടേണ്ടിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-01-09 11:34:26.0

Published:

9 Jan 2022 10:33 AM GMT

ഇങ്ങനെയും ഒരു സമനില! ആസ്‌ട്രേലിയയെ ജയിക്കാൻ വിടാതെ ഇംഗ്ലണ്ട്
X

ആഷസിലെ നാലാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്കെതിരെ സമനില പൊരുതി നേടി ഇംഗ്ലണ്ട്. വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് തീ പന്ത് എറിഞ്ഞ ആസ്ട്രേലിയന്‍ ബൗളർമാരിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. വാലറ്റക്കാരായ ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരോടാണ് ഇംഗ്ലണ്ട് കടപ്പടേണ്ടിയിരിക്കുന്നത്. മത്സരം അവസാനിക്കുമ്പോള്‍ അവര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം കളി തുടങ്ങിയത്. 60 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സ്, 77 റണ്‍സെടുത്ത സാക് ക്രാവ്‌ലി, 41 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ എന്നിവരൊഴികെ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി. ആസ്‌ട്രേലിയൻ ഫാസ്റ്റ്ബൗളർമാരെല്ലാം മികവ് പുറത്തെടുത്തതോടെ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീണു.

അവസാന മണിക്കൂറിലേക്ക് കടന്നപ്പോള്‍ പിടിച്ചുനില്‍ക്കാനായി എത്തിയ ബട്ട്‌ലറേയും മാര്‍ക്ക് വുഡിനേയും വേഗത്തില്‍ മടക്കി ഓസീസ് ക്യാപ്റ്റന്‍ ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ബെയര്‍‌സ്റ്റോ കൂടി മടങ്ങിയതോടെ ആസ്ട്രേലിയന്‍ ക്യാമ്പില്‍ ചിരിവിരിഞ്ഞു. എന്നാല്‍ ബ്രോഡും ലീച്ചും പൊരുതാന്‍ ആരംഭിച്ചതോടെ ചിരി മാഞ്ഞു തുടങ്ങി. എന്നാല്‍ ലീച്ചിനെ സ്റ്റീവന്‍ സ്മിത്ത് മടക്കി. പിന്നെ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കേണ്ടത് രണ്ട് ഓവറായിരുന്നു.

ഫീല്‍ഡര്‍മാരെയെല്ലാം ക്രീസിനടുത്ത് ക്യാച്ചിങ് പൊസിഷനില്‍ നിര്‍ത്തി ആസ്‌ട്രേലിയ സമ്മര്‍ദം ചെലുത്തിയെങ്കിലും സ്റ്റുവര്‍ട്ട് ബ്രോഡും ആന്‍ഡേഴ്സണും 'വിദഗ്ധമായി' മറികടന്നു. സ്റ്റുവർട്ട് ബ്രോഡ് 35 പന്തുകൾ നേരിട്ടപ്പോൾ ജയിംസ് ആൻഡേഴ്‌സൺ നേരിട്ടത് ആറ് പന്തുകൾ.

സ്‌കോർബോർഡ് ചരുക്കത്തിൽ: ആസ്‌ട്രേലിയ: 416-8ഡിക്ലയേർഡ്, 265-6 ഡിക്ല. ഇംഗ്ലണ്ട്: 294,270-9. രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ ആസ്ട്രേലിയയുടെ ഉസ്മാൻ ഖവാജയാണ് കളിയിലെ താരം. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ആസ്‌ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. അഞ്ചാം ടെസ്റ്റ് ഈ മാസം 18ന് ഹൊബാർട്ടിൽ നടക്കും.

England hold on to draw fourth Test in thrilling finish

TAGS :

Next Story