Quantcast

ആസ്‌ത്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു

ഹൃദയാഘാതം മൂലമാണ് മരണം.

MediaOne Logo

Web Desk

  • Updated:

    4 March 2022 4:30 PM

Published:

4 March 2022 2:21 PM

ആസ്‌ത്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു
X

മുൻ ആസ്ത്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻവോൺ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. 52 വയസായിരുന്നു. തായ്‍ലന്‍റിലെ കോ സമൂയിയിലെ വില്ലയിൽ താരത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റുകള്‍ നേടിയ വോണ്‍ 194 ഏകദിനങ്ങളിൽ നിന്ന് 293 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 37 തവണ 5 വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

ഐപിഎൽ രാജാസ്ഥാൻ റോയൽസിന്‍റെ പരീശീലകനാണ്. ആസ്‌ത്രേലിയക്ക് വേണ്ടി 1992 നും 2007 നും ഇടയിൽ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച വോൺ ആകെ 1001 വിക്കറ്റുകൾ നേടി.

TAGS :

Next Story