വീണ്ടും ഇംഗ്ലണ്ട് ചാരമായി, ആഷസ് നിലനിര്‍ത്തി ഓസീസ്
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 14 റൺസിനും പരാജയപ്പെടുത്തി
ആഷസ് ട്രോഫി നിലനിർത്തി ആസ്ത്രേലിയ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ആസ്ത്രേലിയൻ കുതിപ്പ്. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 14 റൺസിനും പരാജയപ്പെടുത്തി. ഇംഗ്ലണ്ട് 185, 68, ഓസ്‌ട്രേലിയ 267.
82 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 68ന് പുറത്തായി. മൂന്നാം ദിനം ആദ്യ സെഷൻ വരെ മാത്രമേ മത്സരം നീണ്ടുനിന്നുള്ളൂ. നാല് ഓവർ മാത്രം ബൗൾ ചെയ്ത് ആറ് വിക്കറ്റ് നേടിയ സ്കോട്ട് ബോളണ്ടാണ് ഇംഗ്ലണ്ടിനെ തകർത്തത്. മിച്ചൽ സ്റ്റാർക് മൂന്ന് വിക്കറ്റും നേടി.
വെറും മൂന്ന് ദിവസം കൊണ്ടാണ് ആസ്‌ത്രേലിയ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. മൂന്നാം ദിനം നാലിന് 31 എന്ന സ്‌കോറില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാരെ നിലയുറപ്പിക്കും മുന്‍പ് ഓസീസ് ബൗളര്‍മാര്‍ പുറത്താക്കി. ഓസീസ് പേസ് പടയുടെ ബൗളിങ്ങിനു മുന്നില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ വിയര്‍ത്തു. 68 റണ്‍സിന് ടീം ഓള്‍ ഔട്ടായി. രണ്ടാം ഇന്നിങ്‌സില്‍ വെറും 27.4 ഓവറിലാണ് ഇംഗ്ലീഷ് പട ഓള്‍ ഔട്ടായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 185 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ത്രേലിയയെ 267 റണ്‍സിന് പുറത്താക്കിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മികവ് കാണിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ആദ്യ രണ്ട് ടെസ്റ്റിലും ഓസ്‌ട്രേലിയ വലിയ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.
അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0ന് ആസ്ത്രേലിയ സ്വന്തമാക്കി. പരമ്പരയിലെ അടുത്ത മത്സരം ജനുവരി 5ന് ആരംഭിക്കും.
Australia retain the #Ashes 👏
— ICC (@ICC) December 28, 2021
They take an unassailable 3-0 lead in the series after a scintillating display in Melbourne 🙌#AUSvENG | #WTC23 | https://t.co/QKpJv6yy6n pic.twitter.com/nbzHqO184m
Adjust Story Font
16