24 വർഷങ്ങൾക്ക് ശേഷം കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ്
എഡ്ജ്ബാസ്റ്റണിൽ ഒമ്പത് ദിവസമായി നടക്കുന്ന ടി20 ടൂർണമെന്റിൽ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ജൂലൈ 29 നാണ്
2022 ജൂലൈ 25 മുതൽ ഓഗസ്റ്റ് എട്ടു വരെ ബർമിങ് ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഇനമാകും. 24 വർഷങ്ങൾക്ക് ശേഷമാണ് കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് മത്സരം നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഏറ്റവും ഒടുവിൽ ക്രിക്കറ്റ് ഇനമായത് 1998 ലെ ക്വാലാലംപുർ ഗെയിംസിലായിരുന്നു.
എഡ്ജ്ബാസ്റ്റണിൽ ഒമ്പത് ദിവസമായി നടക്കുന്ന ടി20 ടൂർണമെന്റിൽ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ജൂലൈ 29 നാണ്. ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ബാർബഡോസ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ദക്ഷിണാഫ്രിക്ക, ന്യൂസീലാൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾ ബിയിലും മാറ്റുരയ്ക്കുന്നു. ഓഗസ്റ്റ് ആറിന് സെമി ഫൈനലും ഏഴിന് വെങ്കല മെഡലിനായുള്ള മത്സരവും ഫൈനലും നടക്കും.
മത്സരത്തിലെ എട്ട് ടീമുകളിൽ ഏഴും ഈ വർഷം ഏപ്രിലിൽ സ്ഥിരീകരിച്ചിരുന്നു. ആതിഥേയരായതിനാൽ ഇംഗ്ലണ്ട് ഗെയിംസിലേക്ക് അദ്യമെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് ഐസിസി ടി20 റാങ്കിങ്ങിലെ സ്ഥാനം അടിസ്ഥാനമാക്കിയാണ് മറ്റ് ആറ് ടീമുകളെ തിരഞ്ഞെടുത്തത്. 2020ൽ ആഭ്യന്തര കിരീടം നേടിയതിന്റെ അടിസ്ഥാനത്തിലാണ് ബാർബഡോസ് വെസ്റ്റ് പ്രധിനിതിയായത്. 2022 ജനുവരിയിൽ നടക്കുന്ന യോഗ്യതാ മത്സരത്തോടെ അവസാന ടീമിനെയും തിരഞ്ഞെടുക്കും. ഇന്ത്യ പാകിസ്താൻ മത്സര ദിവസവും അടുത്ത ദിവസങ്ങളിൽ പുറത്തുവിടും.
Adjust Story Font
16