ഉറപ്പിച്ചു, ഐപിഎല്ലിൽ കളിക്കാനില്ല: കമന്ററി പറയാൻ സ്റ്റീവ് സ്മിത്ത്
ബിഗ് ബാഷില്‍ സിഡ്‌നി സിക്‌സേഴ്‌സിനായി ഓപ്പണറായി ഇറങ്ങിയ സ്മിത്ത് തകര്‍പ്പന്‍ ഫോമിലായിരുന്നു.
സ്റ്റീവ് സ്മിത്ത്
മുംബൈ: ആസ്‌ട്രേലിയൻ മുൻനായകൻ സ്റ്റീവ് സ്മിത്തിനെ ഐ.പി.എൽ ലേലത്തിൽ ആരും എടുത്തില്ലെങ്കിലും ടൂർണമെന്റിന്റെ ഭാഗമായി താരമുണ്ടാകും, അത് കളിക്കളത്തിലല്ല, കമന്റേറ്ററായാണ് സ്മിത്തിന്റെ പുതിയ ഇന്നിങ്‌സ്. കഴിഞ്ഞ ലേലത്തിൽ മോശം ഫോമിനെ തുടർന്ന് സ്മിത്തിനെ ആരും വാങ്ങിയിരുന്നില്ല. എന്നാൽ പിന്നാലെ നടന്ന ബിഗ്ബാഷ്‌ലീഗിൽ സെ്ഞ്ച്വറികളുൾപ്പെടെ സ്മിത്ത് കത്തിക്കയറിയിരുന്നു.
അടുത്തിടെ സമാപിച്ച ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലും പിന്നാലെ നടന്ന ഏകദിന പരമ്പരയിലും നായകനെന്ന നിലയിൽ തിളങ്ങുകയും ചെയ്തു. ബാറ്റിങിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും സ്മിത്തിന്റെ നായക മികവ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഒരു ടെസ്റ്റിൽ ജയിക്കുകയും മറ്റൊന്ന് സമനിലയിലാക്കുകയും ചെയ്തു. ഏകദിന പരമ്പര ആസ്‌ട്രേലിയ സ്വന്തമാക്കി. ആസ്‌ട്രേലിയ ജയിച്ച മത്സരങ്ങളിലെ സ്മിത്തിലെ നായകൻ ശ്രദ്ധേയമായിരുന്നു. കൊൽക്കത്തൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് പരിക്കേറ്റതിനാൽ സ്മിത്തിനെ കൊൽക്കത്തൻ നായകനായി പരിഗണിക്കണമെന്ന ആവശ്യം കൊൽക്കത്തൻ ആരാധകർക്കിടയിൽ ശക്തമായിരുന്നു.
അതോടെ സ്മിത്ത് വീണ്ടും കളിക്കളത്തിലേക്ക് എത്തുന്നു എന്ന തരത്തിൽ വാർത്തകൾ സജീവമായി. എന്നാൽ കളിക്കളത്തിലേക്കില്ലെന്നും കമന്റേറ്ററായി തുടരുമെന്നും വ്യക്തമാക്കുകയാണ് സ്മിത്ത്. അതേസമയം ബിഗ് ബാഷില്‍ സിഡ്‌നി സിക്‌സേഴ്‌സിനായി ഓപ്പണറായി ഇറങ്ങിയ സ്മിത്ത് തകര്‍പ്പന്‍ ഫോമിലായിരുന്നു. അഞ്ച് മത്സരങ്ങളില്‍ മാത്രം സിക്‌സേഴ്‌സിനായി കളിച്ച സ്മിത്ത് രണ്ട് സെഞ്ചുറി അടക്കം 86.5 ശരാശരിയില്‍ 346 റണ്‍സാണ് അടിച്ചുകൂട്ടിയത്.
25 സിക്‌സ് അടിച്ച് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ച താരമായ സ്മിത്ത് സിക്‌സേഴ്‌സിനായി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമായിരുന്നു. ഡെല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് സ്മിത്ത് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. . 2012ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സ്മിത്ത് ഇതുവരെ 103 മത്സരങ്ങളില്‍ നിന്നായി 2485 റണ്‍സടിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.
Adjust Story Font
16