Quantcast

'ഒഴിവാക്കില്ല, ചേർത്തുപിടിക്കും': തകർപ്പൻ പ്രകടനത്തിൽ ആവേശ് ഖാൻ ക്രെഡിറ്റ് നൽകിയത് രാഹുൽ ദ്രാവിഡിന്‌

ആദ്യ മൂന്ന് മത്സരങ്ങളിലും ആവേശ് ഖാന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. എന്നിട്ടും ദ്രാവിഡ് തന്ന ഊർജം തന്റെ പ്രകടനത്തിൽ നിർണായകമായെന്ന് ആവേശ് ഖാൻ

MediaOne Logo

Web Desk

  • Published:

    18 Jun 2022 5:41 AM GMT

ഒഴിവാക്കില്ല, ചേർത്തുപിടിക്കും: തകർപ്പൻ പ്രകടനത്തിൽ ആവേശ് ഖാൻ ക്രെഡിറ്റ് നൽകിയത് രാഹുൽ ദ്രാവിഡിന്‌
X

രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ നാലു വിക്കറ്റുമായി കളം നിറഞ്ഞ ആവേശ് ഖാൻ, ക്രെഡിറ്റ് നൽകിയത് പരിശീലകൻ രാഹുൽ ദ്രാവിഡിന്. ദ്രാവിഡ് നൽകിയ ആത്മവിശ്വാസമാണ് തന്റെ ഫോമിന് പിന്നിലെന്ന് ആവേശ് ഖാൻ പറഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളിലും ആവേശ് ഖാന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. എന്നിട്ടും ദ്രാവിഡ് തന്ന ഊർജം തന്റെ പ്രകടനത്തിൽ നിർണായകമായെന്ന് ആവേശ് ഖാൻ പറഞ്ഞു.

നാല് ഓവറിൽ വെറും 18 റൺസ് വഴങ്ങിയായരുന്നു ആവേശ് ഖാന്റെ നാലു വിക്കറ്റ് പ്രകടനം. 'നാല് മത്സരങ്ങളിലും ടീം മാറിയിട്ടില്ല, അതിനാൽ ക്രെഡിറ്റ് രാഹുൽ ദ്രാവിഡ് സാറിനാണ്. എല്ലാവർക്കും അവസരങ്ങൾ നൽകുകയും വേണ്ടത്ര സമയം നൽകുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്. ഒന്നോ രണ്ടോ മോശം പ്രകടനങ്ങൾക്ക് ശേഷം അദ്ദേഹം ഒരു കളിക്കാരനെ പുറത്തിരുത്തില്ല, കാരണം ഒന്നോ രണ്ടോ മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കളിക്കാരനെ വിലയിരുത്താൻ കഴിയില്ല. എല്ലാവർക്കും സ്വയം തെളിയിക്കാൻ മതിയായ മത്സരങ്ങൾ ലഭിക്കുന്നു- ആവേശ് ഖാന്‍ പറഞ്ഞു.

'എനിക്ക് മൂന്ന് കളികളിൽ നിന്ന് വിക്കറ്റുകളൊന്നും വീഴ്ത്താനായിരുന്നില്ല. പക്ഷേ രാഹുൽ സാറും ടീം മാനേജ്‌മെന്റും എനിക്ക് മറ്റൊരു അവസരം നൽകി, ഞാൻ നാല് വിക്കറ്റ് വീഴ്ത്തി'- ആവേശ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മത്സരത്തിൽ 82 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 170 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 87 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 81ന് നാല് എന്ന തകർന്ന നിലയിൽ നിന്നാണ് കരകയറിയത്. അർദ്ധ സെഞ്ച്വറി നേടിയ ദിനേശ് കാർത്തിക്, 46 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. ഇന്ത്യക്കായി ടി20യിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന നേട്ടം കാർത്തികിന്റെ പേരിലായി.

Summary- 'He doesn't drop a player': Avesh Khan gives credit to head coach Rahul Dravid for his heroics in 4th T20I

TAGS :

Next Story