Quantcast

"രവി ഭായ് അത് പറഞ്ഞതും റെയ്‌ന പൊട്ടിക്കരഞ്ഞു"; ഡ്രസ്സിങ് റൂം അനുഭവം ഓര്‍ത്തെടുത്ത് അക്സര്‍ പട്ടേല്‍

"ഡ്രസ്സിങ് റൂമിലെ അന്തരീക്ഷമാകെ മാറി. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരുടേയും മുഖത്ത് വിഷാദ ഭാവമായിരുന്നു"

MediaOne Logo

Web Desk

  • Updated:

    2022-04-14 06:35:02.0

Published:

14 April 2022 6:31 AM GMT

രവി ഭായ് അത് പറഞ്ഞതും റെയ്‌ന പൊട്ടിക്കരഞ്ഞു; ഡ്രസ്സിങ് റൂം അനുഭവം  ഓര്‍ത്തെടുത്ത് അക്സര്‍ പട്ടേല്‍
X

2014 ലാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ആരാധകർ നിനച്ചിരിക്കാത്ത നേരത്ത് അപ്രതീക്ഷിതമായാണ് താരത്തിന്‍റെ പ്രഖ്യാപനമുണ്ടായത്. അതിനാല്‍ തന്നെ ഞെട്ടലോടെയാണ് പലരും ആ തീരുമാനത്തെ വരവേറ്റത്.

ഇന്ത്യയുടെ ആസ്‌ട്രേലിയൻ പരമ്പരക്കിടെയാണ് ക്യാപ്റ്റൻ കൂൾ ടെസ്റ്റിൽ ഇനി തന്‍റെ സാന്നിധ്യമുണ്ടാവില്ലെന്ന് ടീമംഗങ്ങളെ അറിയിച്ചത്. അന്ന് ടീമിലുണ്ടായിരുന്ന അക്‌സർ പട്ടേൽ ഡ്രസ്സിങ് റൂമിലുണ്ടായ സംഭവങ്ങൾ ഓർത്തെടുക്കുകയാണിപ്പോൾ. അക്‌സർ പട്ടേലിന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയായിരുന്നു അത്. മെൽബൺ ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ധോണി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

"രവി ശാസ്ത്രി പെട്ടെന്നൊരു മീറ്റിങ് വിളിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. "നിങ്ങളോട് എല്ലാവരോടുമായി ഒരു കാര്യം പറയാൻ പോവുകയാണ്.. മഹി വിരമിക്കാൻ പോകുന്നു".. ഇത് കേട്ടതും റെയ്‌ന നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഡ്രസ്സിങ് റൂമിലെ അന്തരീക്ഷമാകെ മാറി. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരുടേയും മുഖത്ത് വിഷാദ ഭാവമായിരുന്നു. മഹി എന്‍റെയടുക്കല്‍ വന്നു.. എന്നെ ചേർത്തു നിർത്തി അദ്ദേഹം ഒരു തമാശ പറഞ്ഞു. "അക്‌സർ.. നീ ടീമിലേക്ക് വന്നത് കൊണ്ടാണ് ഞാൻ പോകുന്നത്". അതിന് ശേഷം എന്നെ ആലിംഗനം ചെയ്ത് താനൊരു തമാശ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.

summary - Axar Patel Recalls ms dhoni announced his retirement from Test cricket

TAGS :

Next Story