Quantcast

കോഹ്‌ലിയുടെയും ഹെയ്ഡന്റെയും റെക്കോർഡിനൊപ്പം ബാബർ അസം

പാകിസ്താൻ ഇന്നിങ്‌സിന്റെ നെടുംതൂണാവുകയാണ് നാകനും ഓപ്പണറുമായ ബാബർ അസം. സ്‌കോട്ട്‌ലാൻഡിനെതിരായ മത്സരത്തിലും ബാബർ അർധ സെഞ്ച്വറി നേടി. ഇതൊരു റെക്കോർഡാണ്.

MediaOne Logo

Web Desk

  • Published:

    9 Nov 2021 9:31 AM GMT

കോഹ്‌ലിയുടെയും ഹെയ്ഡന്റെയും റെക്കോർഡിനൊപ്പം ബാബർ അസം
X

പരാജയമറിയാതെ കളിച്ച അഞ്ച് മത്സരങ്ങളിലും പാകിസ്താൻ വിജയിച്ചു. അവസാന മത്സരത്തിൽ സ്‌കോട്ട്‌ലാൻഡിനെയാണ് പാകിസ്താൻ തോൽപിച്ചത്. പാകിസ്താൻ ഇന്നിങ്‌സിന്റെ നെടുംതൂണാവുകയാണ് നാകനും ഓപ്പണറുമായ ബാബർ അസം. സ്‌കോട്ട്‌ലാൻഡിനെതിരായ മത്സരത്തിലും ബാബർ അർധ സെഞ്ച്വറി നേടി. ഇതൊരു റെക്കോർഡാണ്.

ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ 50പ്ലസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡിനൊപ്പമെത്താൻ ബാബറിനായി. നിലവിൽ ഇന്ത്യൻ നായകൻ വിരാട് കോലിയും ആസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡനുമാണ് ഈ നേട്ടം അലങ്കരിക്കുന്നത്. ഇരുവർക്കും അഞ്ച് വീതം 50പ്ലസ് സ്‌കോർ ഉണ്ട്. ഈ നേട്ടത്തിനൊപ്പമാണ് ബാബറും എത്തിയത്. 2014ലെ ലോകകപ്പ് ടി20യിലായിരുന്നു വിരാട് കോലിയുടെ നേട്ടം. ദക്ഷിണാഫ്രിക്കയിൽവെച്ച് നടന്ന ഉദ്ഘാടന ടി20യിലായിരുന്നു ഹെയ്ഡന്റെ നേട്ടം. എന്നാൽ ഈ റെക്കോർഡ് മറികടക്കാനുള്ള അവസരമാണ് ബാബറിന് മുന്നിലുള്ളത്.

നിലിവിലെ ഫോം നോക്കുകയാണെങ്കിൽ ആസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന സെമിഫൈനലിൽ ബാബറിന് ഈ നേട്ടം സ്വന്തം പേരിലാക്കാനാകുമെന്നാണ ക്രിക്കറ്റ് വിദഗ്ധന്മാർ വിലയിരുത്തുന്നത്. അതേസമയം ഈ ടി20യിലെ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടവും ബാബറിന്റെ പേരിലാണ്. 264 റൺസാണ് ഇതുവരെ ബാബർ നേടിയത്.

അതേസമയം സ്‌കോട്ട്‌ലാന്‍ഡിനെ പാകിസ്താന്‍ 72 റണ്‍സിനാണ് തോല്‍പിച്ചത്. ഇതോടെ പാകിസ്താന്‍ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയും ചെയ്തു. സൂപ്പര്‍ 12ല്‍ ഇത്തവണ കളിച്ച അഞ്ചു മല്‍സരങ്ങളിലും വിജയിച്ച ഏക ടീം കൂടിയാണ് പാകിസ്താന്‍. സ്‌കോട്ട്‌ലാന്‍ഡാവട്ടെ അഞ്ചു കളികളും തോറ്റ് സംപൂജ്യരായി മടങ്ങുകയും ചെയ്തു.

TAGS :

Next Story