ആദ്യ ഇന്നിങ്‌സിൽ ലീഡ് എടുത്തിട്ടും ബംഗ്ലാദേശ് തോറ്റു: തകർപ്പൻ ജയവുമായി പാകിസ്താന്‍
ബംഗ്ലാദേശ് ഉയർത്തിയ 201 റൺസെന്ന വിജയക്ഷ്യം പാകിസ്താൻ വെറും രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.
പാകിസ്താനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ 44 റൺസിന്റെ ലീഡ് നേടിയിട്ടും ബംഗ്ലാദേശ് തോറ്റു. ബംഗ്ലാദേശ് ഉയർത്തിയ 201 റൺസെന്ന വിജയക്ഷ്യം പാകിസ്താൻ വെറും രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.
ഓപ്പണർമാരായ ആബിദ് അലിയും(91) അബ്ദുള്ള ഷഫീഖുമാണ്(73) പാകിസ്താന്റെ വിജയശിൽപ്പികൾ. ഓപ്പണിങ് വിക്കറ്റിൽ തന്നെ 151 റൺസിന്റൈ കൂട്ടുകെട്ടാണ് പിറന്നത്. അതോടെ പാകിസ്താന്റെ ജയം ഉറപ്പായിരുന്നു. സ്‌കോര്‍: ബംഗ്ലാദേശ് 330, 157. പാകിസ്താന്‍ 286, രണ്ടിന് 203.
ഈ വിജയത്തോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പാകിസ്താന്‍ മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 330 റൺസ് നേടി. മുഷ്ഫിഖുർ റഹീമും ലിറ്റൺ ദാസുമാണ് ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ഇതിൽ ലിറ്റൺദാസ് സെഞ്ച്വറി നേടി. 114 റൺസാണ് ലിറ്റൺ നേടിയത്. 91 റൺസ് നേടി മുഷ്ഫിഖുർ റഹീം പിന്തുണകൊടുത്തു. പാകിസ്താന് വേണ്ടി ഹസൻ അലി അഞ്ച് വിക്കറ്റ് വീഴ്ത്തി. എന്നാൽ മറുപടി ബാറ്റിങിൽ പാകിസ്താന് 286 റൺസെ നോടനായുളളൂ.
44 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് പക്ഷേ മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. വെറും 157 റണ്‍സിന് ടീം ഓള്‍ ഔട്ടായി. ഇത്തവണയും 59 റണ്‍സെടുത്ത് ലിട്ടണ്‍ ദാസ് തിളങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. സാജിദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി പിന്തുണകൊടുത്തു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ഡിസംബര്‍ നാലിന് ആരംഭിക്കും.
Pakistan win the first #BANvPAK Test by eight wickets and go 1-0 up in the series 👏#WTC23 | #BANvPAK | https://t.co/hbmOHaPGpw pic.twitter.com/LOaU5nRpAn
— ICC (@ICC) November 30, 2021
Adjust Story Font
16