ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് 157 റണ്‍സ് വിജയലക്ഷ്യം
വിരാട് കോലിക്കും ദേവദത്ത് പടിക്കലിനും അര്‍ധസെഞ്ച്വറി
ക്യാപ്റ്റന്‍ വിരാട് കോലിയുടേയും ദേവദത്ത് പടിക്കലിന്‍റേയും തകര്‍പ്പന്‍ അര്‍ധസെഞ്വറികളുടെ മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് മികച്ച സ്കോര്‍. നിശ്ചിത 20 ഓവറില്‍ ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു.ഓപ്പണര്‍മാരായി ഇറങ്ങിയ കോലിയും പടിക്കലും ആദ്യ വിക്കറ്റില്‍ 111 റണ്‍സിന്‍റെ പാട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്.
കോലി 1 സിക്സറും 6 ഫോറുമടക്കം 41 പന്തില്‍ 53 റണ്‍സെടുത്തു. 50 പന്തില്‍ മൂന്ന് സിക്സും 5 ഫോറുമടക്കം പടിക്കല്‍ 70 റണ്‍സെടുത്തു. രവീന്ദ്ര ജഡേജക്കാണ് കോലിയുടെ വിക്കറ്റ്. കോലിക്ക് ശേഷം ക്രീസിലെത്തിയ എ.ബി ഡിവില്ലിയേഴ് 12 റണ്‍സെടുത്ത് പുറത്തായി. തൊട്ടടുത്ത പന്തില്‍ തന്നെ ദേവദത് പടിക്കലും കൂടാരം കയറി. ശര്‍ദുല്‍ താക്കൂറാണ് അടുത്തടുത്ത പന്തുകളില്‍ എ.ബി ഡിവില്ലിയേഴ്സിനേയും ദേവ്ദത്ത് പടിക്കലിനേയും കൂടാരം കയറ്റിയത്. ഗ്ലേന്‍ മാക്സ് വെല്‍ 11 റണ്‍സെടുത്ത് പുറത്തായി. ചെന്നൈക്കായി ശര്‍ദുല്‍ താക്കൂര്‍ നാലോവറില്‍ 29 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി
Adjust Story Font
16