Quantcast

'എന്റെ വസ്ത്രങ്ങൾ നിങ്ങൾക്ക് വലുതായിരിക്കും': സ്റ്റോക്‌സിന്റെ ബാഗ് മോഷണം പോയി, ദേഷ്യത്തോടെ ട്വീറ്റും

ലണ്ടനിലെ കിങ്‌സ് ക്രോസ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് വസ്ത്രങ്ങളടങ്ങിയ താരത്തിന്റെ ബാഗ് മോഷണം പോയത്

MediaOne Logo

Web Desk

  • Published:

    13 March 2023 1:52 PM GMT

Ben Stokes- England Cricket
X

ബെന്‍ സ്റ്റോക്സ്

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ ബാഗ് മോഷണം പോയി. ലണ്ടനിലെ കിങ്‌സ് ക്രോസ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് വസ്ത്രങ്ങളടങ്ങിയ താരത്തിന്റെ ബാഗ് മോഷണം പോയത്. പിന്നാലെ ദേഷ്യം പ്രകടമാക്കിയുള്ള താരത്തിന്റെ ട്വീറ്റും വന്നു.

'കിങ്‌സ് ക്രോസ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എന്റെ ബാഗ് മോഷ്ടിച്ചവരോട്. എന്റെ വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് വളരെ വലുതായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'- ഇങ്ങനെയായിരുന്നു താരത്തിന്റെ ട്വീറ്റ്. ന്യൂസിലാന്‍ഡിനെതിരെ പരമ്പര ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. അതേസമയം ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുകയാണ് ബെന്‍ സ്റ്റോക്സ്. 2022 ഡിസംബറിൽ നടന്ന ലേലത്തിൽ 16.25 കോടി രൂപയ്ക്കാണ് സ്റ്റോക്സിനെ ചെന്നൈ ക്യാമ്പിലെത്തിച്ചത്. 2021ന് ശേഷം ആദ്യമായാണ് ബെന്‍ സ്റ്റോക്സ് ഐപിഎല്ലിന്റെ ഭാഗമാകുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു സ്റ്റോക്സ് കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്‍ വേണ്ടെന്ന് വെച്ചത്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് 4 വിക്കറ്റിന്റെ ഉജ്ജ്വല ജയം സ്വന്തമാക്കി. ധാക്കയിൽ നടന്ന മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഇംഗ്ല‌ണ്ടിനെതിരെ മികച്ച കളി കെട്ടഴിച്ചാണ് ആതിഥേയർ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വെറും 117 റൺസിന് ഓളൗട്ടായപ്പോൾ, ബംഗ്ലാദേശ് 7 പന്തുകൾ ബാക്കി നിൽക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. നേരത്തെ ആദ്യ ടി20യിലും ബംഗ്ലാദേശ്, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം കളിയിലെ ജയത്തോടെ ടി20 പരമ്പരയും ബംഗ്ലാദേശിന് സ്വന്തമായി.

TAGS :

Next Story