Quantcast

മൂന്നല്ല നാല് വിക്കറ്റുകൾ: ബിഗ് ബാഷിൽ ചരിത്രം സൃഷ്ടിച്ച പ്രകടനവുമായി ബോയ്‌സ്‌

ലീഗിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറെന്ന നേട്ടത്തിന് പുറമെയാണ് ബോയ്സ് ഡബിൾ ഹാട്രിക്ക് തികച്ചത്.

MediaOne Logo

Web Desk

  • Published:

    20 Jan 2022 3:12 AM GMT

മൂന്നല്ല നാല് വിക്കറ്റുകൾ: ബിഗ് ബാഷിൽ ചരിത്രം സൃഷ്ടിച്ച പ്രകടനവുമായി ബോയ്‌സ്‌
X

തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് നേടി ബിഗ്ബാഷിൽ ചരിത്രമെഴുതി കാമറൂൺ ബോയ്സ്. ലീഗിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറെന്ന നേട്ടത്തിന് പുറമെയാണ് ബോയ്സ് ഡബിൾ ഹാട്രിക്ക് തികച്ചത്.

സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തിലാണ് മെൽബൺ റെനഗേഡ്സിന്റെ സ്‍പിന്നർ കാമറൂണ്‍ ബോയ്സിന്റെ നേട്ടം. മത്സരത്തിന്റെ ഏഴാം ഓവറിലെ അവസാന പന്തിൽ തണ്ടേഴ്സിന്റെ ഓപ്പണര്‍ അലക്സ് ഹെയ്‍ൽസിനെ പുറത്താക്കിയായിരുന്നു വിക്കറ്റ് വേട്ടയുടെ തുടക്കം. ഒമ്പതാം ഓവറിൽ തിരിച്ചെത്തിയ ആദ്യ പന്തിൽ ജേൺ സംഗയെ പുറത്താക്കി. തൊട്ടടുത്ത പന്തിൽ അലക്സ് റോസിന്റെ വിക്കറ്റ് നേട്ടത്തോടെ കാമറൂൺ ഹാട്രിക് തികിച്ചു.

മൂന്നാം പന്തിൽ ഡാനിയൽ സാംസിനെയും മടക്കി ഡബിൾ ഹാട്രിക്ക് നേട്ടം. നാല് ഓവറിൽ 21 റൺസ് വിട്ട് നൽകി അഞ്ച് വിക്കറ്റാണ് മത്സരത്തില്‍ കാമറൂൺ സ്വന്തമാക്കിയത്. കാമറൂണ്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും റെനഗേഡ്സിന് തണ്ടേഴ്സിനെ തോൽപ്പിക്കാനായില്ല. ഒരു റൺസിന് മത്സരം തണ്ടേഴ്സ് വിജയിച്ചു. അതേസമയം മറ്റൊരു മത്സരത്തില്‍ ഗ്ലെന്‍ മാക്സ് വെല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

കൂറ്റൻ സെഞ്ച്വറിയാണ് മെല്‍ബണ്‍ സ്റ്റാറിന്റെ ബാറ്ററായ മാക്‌സ്‌വെൽ നേടിയത്. 64 പന്തിൽ നിന്ന് 154 റൺസ് നേടിയ മാക്‌സ്‌വെലിനെ പുറത്താക്കാൻ ഹൊബാർട്ടിന്റെ പന്തേറുകാർക്ക് കഴിഞ്ഞതുമില്ല. ബിഗ്ബാഷ് ലീഗിലെ ഉയർന്ന വ്യക്തിഗത സ്‌കോറാണ് മാക്‌സ്‌വെൽ നേടിയത്. കളിയിലെ താരമായും മാക്‌സ്‌വെല്ലിനെ തെരഞ്ഞെടുത്തു.


TAGS :

Next Story