ബാറ്റർമാർ ഒരേ ക്രീസിൽ: അങ്ങോട്ട് തന്നെ പന്തെറിഞ്ഞ് ഉമേഷ് യാദവ്, തലയിൽ കൈവെച്ച് കൊൽക്കത്ത
ഇന്നിങ്സിലെ 19–ാം ഓവറിൽ ബാംഗ്ലൂരിനും കൊൽക്കത്തയ്ക്കും വിജയസാധ്യത സമാസമം എന്ന നിലയിൽ നിൽക്കെയാണ് ഉമേഷ് യാദവ് റണ്ണൗട്ടിനുള്ള സുവർണാവസരം പാഴാക്കിയത്.
ആവേശം നിറഞ്ഞ കൊൽക്കത്ത-ബാംഗ്ലൂർ മത്സരത്തിൽ ബാംഗ്ലൂരിന്റെ രക്ഷകനായ ദിനേശ് കാർത്തികിനെ പുറത്താക്കാൻ കിട്ടിയ അവസരം കളഞ്ഞുകുളിച്ച് ഉമേഷ് യാദവ്. ലഭിച്ച ജീവൻ മുതലെടുത്ത് ദിനേഷ് കാർത്തിക് – ഹർഷൽ പട്ടേൽ സഖ്യം ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
ഇന്നിങ്സിലെ 19–ാം ഓവറിൽ ബാംഗ്ലൂരിനും കൊൽക്കത്തയ്ക്കും ജയിക്കാം എന്ന എന്ന നിലയിൽ നിൽക്കെയാണ് ഉമേഷ് യാദവ് റണ്ണൗട്ടിനുള്ള സുവർണാവസരം പാഴാക്കിയത്. ബാംഗ്ലൂരിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 11 പന്തിൽ 16 റൺസ്.ആ ഓവറിലെ രണ്ടാം പന്ത് നേരിട്ട കാർത്തിക് അത് ബാക്‌വാർഡ് പേയിന്റിലേക്ക് കളിക്കുന്നു. അപ്പോഴേയ്ക്കും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന ഹർഷൽ പട്ടേൽ റണ്ണിനോടി. കാർത്തിക് ആദ്യം ക്രീസ് വിട്ടിറങ്ങിയെങ്കിലും ബാക‌്‌വാർഡ് പോയിന്റിൽ ഉമേഷ് യാദവ് പന്ത് ഫീൽഡ് ചെയ്തതോടെ തിരികെ കയറി.
അപ്പോഴേക്കും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന ഹർഷൽ പട്ടേൽ സ്ട്രൈക്കിങ് എന്‍ഡിലെത്തിയിരുന്നു. രണ്ട് പേരും ഒരേ ക്രീസില്‍. എന്നാല്‍ ഉമേഷ് യാദവ് ഒന്നും നോക്കാതെ പന്ത് വന്ന പാടെ സ്ട്രൈക്കിങ് എന്‍ഡിലേക്ക് തന്നെ എറിഞ്ഞു. പന്ത് സ്റ്റമ്പില്‍ കൊണ്ടതുമില്ല. തലയില്‍ കൈവെച്ച് നില്‍ക്കാനെ കൊല്‍ക്കത്തന്‍ താരങ്ങള്‍ക്കായുള്ളൂ. ആന്ദ്രെ റസ്സൽ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിക്സറിനും രണ്ടാം പന്ത് ഫോറിനും പറത്തി കാർത്തിക് ബാംഗ്ലൂരിന് വിജയവും സമ്മാനിച്ചു. മൂന്ന് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ വിജയം.
ചെറിയ സ്കോറില്‍ കൊല്‍ക്കത്തയെ പുറത്താക്കിയപ്പോള്‍ എത്ര ഓവറില്‍ കളി ജയിക്കുമെന്ന് മാത്രമായിരുന്നു ബാംഗ്ലൂര്‍ ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ബാംഗ്ലൂരിന്‍റെ കണക്കൂകൂട്ടല്‍ അത്ര വേഗം ശരിയാകില്ലെന്ന് കൊല്‍ക്കത്ത തെളിയിച്ചു. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം ഉണ്ടായിരുന്നപ്പോഴായിരുന്നു ബാംഗ്ലൂരിന് ഉമേഷ് യാദവിന്‍റെ വക ആദ്യ പ്രഹരമേറ്റത്. ഓപ്പണറായ അനുജ് റാവത്ത് പുറത്ത്. കൊല്‍ക്കത്ത ബൌളര്‍മാര്‍ കളി മുറുക്കിയതോടെ കളി അവസാനത്തിലേക്ക് കടന്നു.
— Sam (@sam1998011) March 30, 2022
Adjust Story Font
16