Quantcast

അര്‍ജന്‍റീന ആകെ നേടിയത് 12 റണ്‍സ്; നാലോവറില്‍ വിജയംപിടിച്ച് ബ്രസീല്‍

ഫുട്‌ബോൾ മൈതാനത്തുള്ള ശൗര്യം അർജന്‍റീനക്ക് ക്രിക്കറ്റില്‍ ഇല്ലെന്നാണ് ഇന്നലത്തെ കൗതുകമുണർത്തുന്ന മത്സരഫലം പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2021-10-20 11:55:46.0

Published:

20 Oct 2021 11:52 AM GMT

അര്‍ജന്‍റീന ആകെ നേടിയത് 12 റണ്‍സ്; നാലോവറില്‍ വിജയംപിടിച്ച് ബ്രസീല്‍
X

ഫുട്ബോള്‍ മൈതാനത്ത് ചിരവൈരികളായ ബ്രസീലും അർജന്‍റീനയും പകരം വക്കാനില്ലാത്ത രാജാക്കന്മാരാണ്. ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയാൽ തീപാറും പോരാട്ടത്തിനാവും മൈതാനം സാക്ഷിയാവുക. എന്നാൽ ക്രിക്കറ്റിൽ അർജന്‍റീനക്കും ബ്രസീലിനുമെന്താണ് കാര്യം?. കാര്യമുണ്ട്. കഴിഞ്ഞ ദിവസം വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ചിരവൈരികളുടെ അപൂർവ പോരാട്ടം നടന്നത്.

എന്നാൽ ഫുട്‌ബോൾ മൈതാനത്തുള്ള ശൗര്യം അർജന്‍റീനക്ക് ക്രിക്കറ്റില്‍ ഇല്ലെന്നാണ് ഇന്നലത്തെ കൗതുകമുണർത്തുന്ന മത്സരഫലം പറയുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അർജന്‍റീനക്ക് ആകെ 12 റൺസാണ് എടുക്കാനായത് ! ടീം സ്‌കോർ പത്ത് കടത്താൻ അർജന്‍റീന എടുത്തതാവട്ടെ 11 ഓവറും. ഒരു ബൗണ്ടറി പോലും അർജന്‍റീന താരങ്ങൾക്ക് നേടാനായില്ല. അർജന്‍റീന നിരയിൽ അഞ്ച് പേരാണ് സംപൂജ്യരായി മടങ്ങിയത്. രണ്ട് റൺസ് വീതമെടുത്ത ക്യാപ്റ്റൻ വെറോനിക്ക വാസ്‌ക്വസ്, കാതലീന ഗ്രലോണി, ടമാര ബാസിൽ എന്നിവരാണ് അർജന്‍റീന നിരയിലെ ടോപ്‌സ്‌കോറർമാർ. ബ്രസീലിനായി റെനാറ്റ ഡിസൂസ രണ്ട് ഓവറിൽ ഒരു റൺ മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ലാറ മോയ്സസ് രണ്ട് ഓവറിൽ മൂന്ന് റൺ വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. പന്തെറിഞ്ഞ ബാക്കി നാലു പേർ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിൽ ബ്രസീൽ വെറും മൂന്നോവറിൽ വിജയതീരമണഞ്ഞു. ഓപ്പണർ ലൗറ അഗാത്ത നാല് റൺസും ലൗറ കാർഡോസോ രണ്ട് റൺസുമെടുത്തു. ബാക്കി റൺസ് അർജന്‍റീന ബൗളർമാരുടെ സംഭാവനയായിരുന്നു.

TAGS :

Next Story