കേപ്ടൗണിലെ തകർപ്പൻ സെഞ്ച്വറി: ഡിവില്ലിയേഴ്‌സിന്റെ റെക്കോർഡിനൊപ്പം ഡിക്കോക്ക്
ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റർ എന്ന റെക്കോർഡിനൊപ്പമാണ് ഡിക്കോക്ക് എത്തിയത്.
കേപ്ടൗണിലെ തകർപ്പൻ സെഞ്ച്വറി ഡിക്കോക്കിന് നേടിക്കൊടുത്തതൊരു റെക്കോർഡ്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റർ എന്ന റെക്കോർഡിനൊപ്പമാണ് ഡിക്കോക്ക് എത്തിയത്. ആറു സെഞ്ച്വറികളാണ് ഇരുവരുടെയും പേരിലുള്ളത്. എന്നാൽ ഏറ്റവും വേഗത്തിലുള്ള സെഞ്ച്വറി നേട്ടം ഡിക്കോക്കിനാണ്.
വെറും 17 ഇന്നിങ്‌സുകളിൽ നിന്നാണ് ഡിക്കോക്ക് ആറ് സെഞ്ച്വറി നേിടയതെങ്കിൽ ഡിവില്ലിയേഴ്‌സ് എടുത്തത് 32 ഇന്നിങ്‌സുകൾ. അതേസമയം ഇന്നത്തെ സെഞ്ച്വറിയോടെ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന നാലാമത്തെ താരമാകാനും ഡിക്കോക്കിനായി.
17 സെഞ്ച്വറികളാണ് ഡിക്കോക്കിന്റെ പേരിലുള്ളത്. 27 സെഞ്ച്വറികളുമായി ഹാഷിം അംലയാണ് ഒന്നാം സ്ഥാനത്ത്. ഡിവില്ലിയേഴ്‌സ്(25) ഹർഷൽ ഗിബ്‌സ്(21) ജാക്ക് കല്ലീസ്(17) എന്നിവരാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിൽ.
അതേസമയം ഇന്നത്തെ മത്സരത്തില്‍ 124 റൺസാണ് ഡി കോക്ക് അടിച്ചെടുത്തത്. 130 പന്തുകളിൽ നിന്ന് 12 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്‌സ്. ക്വിൻൺ ഡി കോക്കിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 288 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. 52 റൺസ് നേടിയ റാസി വാൻ ദുസൻ ആണ് മറ്റൊരു സ്‌കോറർ.
Adjust Story Font
16