'എപ്പോഴും 25-30 റൺസ് നേടിയാൽ മതിയോ'; രോഹിത് ശർമക്കെതിരെ ഗവാസ്‌കർ
ബംഗ്ലാദേശിനെതിരെ നേടിയ 41 റൺസാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഉയർന്ന സ്‌കോർ

ദുബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ നാളെ ന്യൂസിലൻഡിനെ നേരിടാനിരിക്കെ രോഹിത് ശർമയുടെ ഫോമിൽ ആശങ്ക പങ്കുവെച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. എപ്പോഴും 25-30 റൺസ് നേടുന്നതിൽ രോഹിത് സന്തോഷം കണ്ടെത്തുന്നുണ്ടോയെന്ന് ഗവാസ്‌കർ ചോദിച്ചു.
'' 25 ഓവർ വരെയെങ്കിലും രോഹിത് ബാറ്റു ചെയ്താൽ അത് ടീമിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതായിരിക്കും. 180-200 റൺസെങ്കിലും ഈ സമയം ഇന്ത്യൻ സ്‌കോർ ബോർഡിൽ ചേർക്കപ്പെടും. ഇതോടെ 350-അതിൽ അധികമോ റൺസിന്റെ വലിയ ടോട്ടലിലേക്ക് മുന്നേറാനാകും. എതിരാളികളിൽ നിന്ന് മത്സരം തട്ടിയെടുക്കുന്ന ഇന്നിങ്‌സ് കളിക്കാൻ രോഹിത് ശർമക്ക് സാധിക്കണം''- ഗവാസ്‌കർ അഭിമുഖത്തിൽ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരെ നേടിയ 41 റൺസാണ് ഇന്ത്യൻ നായകന്റെ ഉയർന്ന സ്‌കോർ. തുടർന്ന് പാകിസ്താനെതിരെ 20, ന്യൂസിലൻഡിനെതിരെ 15, ആസ്‌ത്രേലിയക്കെതിരെ 28 എന്നിങ്ങനെയായിരുന്നു സമ്പാദ്യം.
Adjust Story Font
16