Quantcast

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; നാലാം ദിനം മഴ കളിക്കുമോ ?

കാലാവസ്ഥ പ്രവചനം അനുസരിച്ച് വൈകുന്നേരം നാലു മണിവരെ സതാംപ്ടണിൽ മഴയ്ക്ക് സാധ്യതയുണ്ട്.

MediaOne Logo

Sports Desk

  • Published:

    21 Jun 2021 8:44 AM GMT

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; നാലാം ദിനം മഴ കളിക്കുമോ ?
X

ആദ്യദിനം മഴയിൽ ഒലിച്ചുപോയ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നാലാം ദിനത്തിനും മഴ ഭീഷണി. സതാംപ്ടണിൽ രാവിലെ ഏഴു മുതൽ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ്.

ഇന്നത്തെ ദിവസത്തെ കളി ആരംഭിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കുമ്പോൾ കാര്യങ്ങൾ അത്ര പന്തിയില്ല. കാലാവസ്ഥ പ്രവചനം അനുസരിച്ച് വൈകുന്നേരം നാലു മണിവരെ സതാംപ്ടണിൽ മഴയ്ക്ക് സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്നത്തെ ദിവസത്തെ കളിയും പൂർണമായോ ഭാഗികമായോ ഒഴിവാക്കേണ്ടി വരും. ആറാം ദിവസം റിസർവ് ദിവസമായി ഉണ്ടെങ്കിലും ഇപ്പോൾ തന്നെ മഴയും വെളിച്ചക്കുറവും മൂലം നിരവധി ഓവറുകൾ നഷ്ടടപ്പെട്ടു കഴിഞ്ഞു. നിലവിൽ മഴ നിന്നാലും ഔട്ട് ഫീൽഡ് നനഞ്ഞതിനാൽ അത് ഉണങ്ങാൻ ഇനിയും സമയമെടുക്കും.

നിലവിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്കെതിരേ ഒന്നാം ഇന്നിങ്സിൽ ന്യൂസിലൻഡിന് രണ്ടു വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ന്യൂസിലൻഡ് 101/2 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിന് 116 റൺസ് അകലെ മാത്രമാണ് ന്യൂസിലൻഡ് സ്‌കോർ. ന്യൂസിലൻഡ് ബോളിങിനു മുന്നിൽ പതറിപ്പോയ ഇന്ത്യൻ ബാറ്റ്സ്മാർ പതറിയെങ്കിലും ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ മികച്ച പന്തടക്കത്തോടെ കളിക്കുന്ന ന്യൂസിലൻഡ് താരങ്ങളെയാണ് സതാംപ്ടണിൽ കണ്ടത്. ഓപ്പണിങ് ഇറങ്ങിയ ടോം ലാതം 104 പന്തിൽ 30 റൺസ് നേടി മടങ്ങി. അശ്വിൻറെ പന്തിൽ നായകൻ കോലിക്ക് ക്യാച്ച നൽകിയാണ് ലാതം മടങ്ങിയത്.

ഓപ്പണിങ് പാർ്്ട്ടനർഷിപ്പിൽ മികച്ച രീതിയിൽ ബാറ്റ് വീശിയ ഡെവൻ കോൺവേ 153 പന്തിൽ 54 റൺസ് നേടി പവലിയിനേക്ക് തിരികെ നടന്നു. ഇഷാന്തിന്റെ പന്തിൽ ഷമി ക്യാച്ച് നൽകിയാരുന്നു അദ്ദേഹത്തിന്റെ മടക്കം. നിലവിൽ 37 പന്തിൽ 12 റൺസുമായി നായകൻ കെയ്ൻ വില്യംസണും റൺസൊന്നും നേടാതെ റോസ് ടെയ്ലറുമാണ് ക്രീസിൽ.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കൂട്ടത്തകർച്ച നേരിട്ടിരുന്നു. കൃത്യതയാർന്ന ആക്രമണത്തിലൂടെ മുൻനിരയെ തകർത്ത ശേഷം ന്യൂസിലൻഡ് ബൗളർമാർ ഇന്ത്യയെ 217 റൺസിന് ചുരുട്ടിക്കെട്ടി. ടെസ്റ്റിൽ വെറും ഏഴാമത്തെ മത്സരം കളിക്കുന്ന കെയിൽ ജാമീസനാണ് അഞ്ച് വിക്കറ്റ് നേട്ടവുമായി കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.

TAGS :

Next Story