'ഗെയ്ക്‌വാദ് - കോൺവേ ഷോ ; ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് കൂറ്റൻ സ്‌കോർ
ഓപ്പണർ ഡിവോൺ കോൺവേ 55 പന്തിൽ 85 റൺസെടുത്തു
മുംബൈ: ആരാധകർ കാണാൻ കൊതിച്ചിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഇതായിരുന്നു. ധോണി വീണ്ടും നായകനായി എത്തിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 202 റൺസെടുത്തു.
റിതുരാജ് ഗെയ്ക്‌വാദിന്റെയും ഡിവോൺ കോൺവേയുടേയും വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഗെയ്ക്‌വാദ് സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വീണെങ്കിലും ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചായിരുന്നു ഗെയ്ക്‌വാദിന്റെ മടക്കം. 57 പന്തിൽ 6 സിക്‌സറും 6 ഫോറും ഉൾപ്പടെയായിരുന്നു ഗെയ്ക് വാദിന്റെ ഇന്നിങ്‌സ്.
ഓപ്പണർ ഡിവോൺ കോൺവേ 55 പന്തിൽ 85 റൺസെടുത്തു. 4 സിക്‌സറും 8 ഫോറും ഉൾപ്പടെയുമായിരുന്നു കോൺവേയുടെ ഇന്നിങ്‌സ്. ഗെയ്ക് വാദ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ധോണി ക്രീസിലെത്തിയെങ്കിലും 8 റൺസെടുത്ത് മടങ്ങി. ഹൈദരാബാദിനായി നടരാജൻ രണ്ട് വിക്കറ്റെടുത്തു.
summary : Gaikwad and Devon Conway's firing gave Chennai a huge lead.
Adjust Story Font
16