Quantcast

തകർപ്പൻ പ്രകടനവുമായി ലിവിങ്സ്റ്റൺ: ചെന്നൈക്ക് ജയിക്കാൻ വേണ്ടത് 181 റൺസ്‌

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 180 റൺസ് നേടിയത്.

MediaOne Logo

Web Desk

  • Updated:

    2022-04-03 15:59:21.0

Published:

3 April 2022 3:58 PM GMT

തകർപ്പൻ പ്രകടനവുമായി ലിവിങ്സ്റ്റൺ: ചെന്നൈക്ക് ജയിക്കാൻ വേണ്ടത് 181 റൺസ്‌
X
Listen to this Article

ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർകിങ്‌സിന് 181 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 180 റൺസ് നേടിയത്. മികച്ച തുടക്കമൊന്നും പഞ്ചാബിന് ലഭിച്ചില്ല. ടീം സ്‌കോർ നാലിൽ നിൽക്കെ നായകൻ മായങ്ക് അഗർവാൾ പുറത്ത്. നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തിയെങ്കിലും രണ്ടാം പന്തിൽ ഉത്തപ്പക്ക് ക്യാച്ച് നൽകി മടക്കം.

എന്നാൽ ശിഖർ ധവാനും ലിവിങ്സ്റ്റണും ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ചു. ലിവിങ്സ്റ്റണായിരുന്നു അപകടകാരി. 32 പന്തിൽ അഞ്ച് വീതം ഫോറും സിക്‌സറും അടക്കം 60 റൺസാണ് ലിവിങ്സ്റ്റൺ നേടിയത്. അതിനിടെ കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഭനുക രജപകസയെ തകർപ്പൻ നീക്കത്തിലൂടെ മഹേന്ദ്ര സിങ് ധോണി പുറത്താക്കിയിരുന്നു. 9 റൺസാണ് ഭനുക നേടിയത്.

ശിഖർ ധവാൻ(33) സ്‌കോർ കണ്ടെത്തി. പിന്നാലെ വന്ന ജിതേഷ് ശർമ്മ മിന്നൽ നീക്കങ്ങൾ നടത്തിയെങ്കിലും(17 പന്തിൽ 26) ആയുസ് കുറവായിരുന്നു. ഷാറൂഖ് ഖാനും(6) തിളങ്ങാനായില്ല. അവസാന ഓവറുകളിൽ സ്‌കോർബോർഡ് ചലിപ്പിക്കാൻ വാലറ്റക്കാർക്ക് കഴിയാതെ വന്നതോടെ പഞ്ചാബ് മുടന്തി. അവസാന ഓവറുകളിൽ ചെന്നൈ തിരിച്ചുവന്നതോടെ പഞ്ചാബ് സ്‌കോർ 180ൽ ഒതുങ്ങി. ഒരു ഘട്ടത്തിൽ 200 ലേറെ പ്രൊജക്ടഡ് സ്‌കോർ വന്ന ഇന്നിങ്‌സാണ് ചെന്നൈ 180ൽ ഒതുക്കിയത്. ചെന്നൈക്ക് വേണ്ടി പ്രിട്ടോറിയസ്, ക്രിസ് ജോർദാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

TAGS :

Next Story