‘അരങ്ങേറ്റം ഇതിലും മനോഹരമാക്കാനില്ല’; കൈയ്യടി നേടി ദക്ഷിണാഫ്രിക്കയുടെ കോർബിൻ ബോഷ്
സെഞ്ചൂറിയൻ: ആദ്യം പന്തുകൊണ്ട്..പിന്നീട് ബാറ്റുകൊണ്ട്. ഒരു ക്രിക്കറ്റ് താരത്തിന് ഇതിനേക്കാൾ മനോഹരമായ ഒരു അരങ്ങേറ്റം ഉണ്ടാകുമോ? ദക്ഷിണാഫ്രിക്കയുശട കോർബിൻ ബോഷിന്റെ പ്രകടനം കണ്ടവരെല്ലാം ചോദിച്ചത് അതാണ്.
30 കാരനായ ബോഷ് പാകിസ്താനെതിരെ ആദ്യ ടെസ്റ്റിലാണ് തന്റെ അരങ്ങേറ്റത്തിനിറങ്ങിയത്. എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഷാൻ മസൂദിനെ പുറത്താക്കിയാണ് തുടങ്ങിയത്. ഇതിന് പുറമേ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ കൂടെയെടുത്തു.
ഇതിന് പുറമേ ബാറ്റിങ്ങിലും ബോഷ് അതി ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത്. പാകിസ്താന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 211 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് ലീഡ് നൽകിയത് ബോഷിന്റെ പ്രകടനമാണ്. ഒൻപതാമനായി ഇറങ്ങിയ ബോഷ് 93 പന്തിൽ നിന്നും 15 ബൗണ്ടറിയടക്കം 81 റൺസുമായി പുറത്താകാതെ നിന്നു. ആകെ 301 റൺസാണ് ദക്ഷിണാഫ്രിക്ക ഒന്നാമിങ്സിൽ നേടിയത്.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ പാകിസ്താൻ 88ന് മൂന്ന് എന്ന നിലയിലാണ്.
Adjust Story Font
16