Quantcast

'എന്തൊരു നാണക്കേട്': വിൻഡീസിന്റെ ലോകകപ്പ് അയോഗ്യതയിൽ ഞെട്ടി ക്രിക്കറ്റ് ലോകം

സ്‌കോട്‌ലാൻഡിനെതിരെ നിർണായക മത്സരത്തിന് ഇറങ്ങും മുമ്പെ വിൻഡീസ് ഏറെക്കുറെ പുറത്തായിരുന്നു

MediaOne Logo

Web Desk

  • Published:

    1 July 2023 4:32 PM GMT

west indies Cricket team
X

വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ടീം 

മുംബൈ: ചരിത്രത്തിലാദ്യമായാണ് വെസ്റ്റ്ഇൻഡീസ് ഏകദിന ലോകകപ്പ് ഇല്ലാതെ പോകുന്നത്. സ്‌കോട്‌ലാൻഡിനെതിരെ നിർണായക മത്സരത്തിന് ഇറങ്ങും മുമ്പെ വിൻഡീസ് 'ഏറെക്കുറെ' പുറത്തായിരുന്നു. പോയിന്റിൽ സിംബാബ്‌വെയും ശ്രീലങ്കയും മുന്നിലായതിനാൽ വിൻഡീസിന്റെ ലോകകപ്പ് യോഗ്യതയിലേക്ക് അത്ഭുതങ്ങൾ സംഭവിക്കണമായിരുന്നു.

എന്നാൽ അതിനൊന്നും ഇടവന്നില്ല, 'അന്തസായി' തന്നെ വിൻഡീസ് തോറ്റു. ടി20 ക്രിക്കറ്റാണ് വിൻഡീസിന്റെ ഏകദിന ശൈലിയെ തകർത്തതെന്ന് പറയുന്നു. 2012ലും 2016ലും ടി20 ചാമ്പ്യന്മാരായ വിൻഡീസിന് കഴിഞ്ഞ ടി20 ലോകകപ്പിന് യോഗ്യത ലഭിച്ചിരുന്നില്ല. അപ്പോൾ ടി20 ക്രിക്കറ്റ് അല്ല എന്ന് വ്യക്തം. വിൻഡീസ് ക്രിക്കറ്റ് ബോർഡിലെ ആഭ്യന്തര പ്രശ്‌നങ്ങളും കളിക്കാർക്ക് വേണ്ടത്ര ശമ്പളം നൽകാത്തതൊക്കെയാണ് പ്രശ്‌നങ്ങളെന്നാണ് ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദ്രർ സെവാഗ് വിൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശം ഉന്നയിക്കുമ്പോൾ ഗംഭീർ ശുഭാപ്തി വിശ്വസം പ്രകടിപ്പിക്കുകയാണ്.

വിൻഡീസ് തിരിച്ചുവരും എന്നാണ് ഗംഭീർ വ്യക്തമാക്കുന്നത്. വിൻഡീസ് ക്രിക്കറ്റ് ബോർഡിനെ നശിപ്പിച്ചത് അവിടുത്തെ ക്രിക്കറ്റ് ബോർഡാണെന്നാണ് സെവാഗ് പറയുന്നത്. യോഗ്യത ലഭിക്കാതെ വിൻഡീസ് പുറത്തുപോകുന്നത് സങ്കടകരമായ കാഴ്ചയാണെന്നായിരുന്നു മുൻ പാക് ബൗളർ ശുഹൈബ് അക്തറിന്റെ കമന്റ്. ഒരു കാലത്ത് ഏകദിന ലോകം അടക്കി ഭരിച്ചവരാണ് വിൻഡീസുകാർ. 1975ലെയും 1979ലെയും ലോകകപ്പുകൾ നേടിയ വിൻഡീസ് ക്രിക്കറ്റിൽ ഞങ്ങളെ വെല്ലാനാരുമില്ലെന്ന് വിളിച്ചുപറഞ്ഞിടത്ത് നിന്നാണ് ഇങ്ങനെ തകരുന്നത്.

TAGS :

Next Story