Quantcast

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ

ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​നി​ൽ കും​ബ്ലെ ആ​വ​ശ്യ​പ്പെ​ട്ടു.

MediaOne Logo

Web Desk

  • Published:

    30 May 2023 1:30 PM GMT

Anil Kumble, Wrestlers Protest
X

അനില്‍ കുംബ്ലെ

ബംഗളൂരു: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച് സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ക്രി​ക്ക​റ്റ് താ​രം അ​നി​ൽ കും​ബ്ലെ. ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​നി​ൽ കും​ബ്ലെ ആ​വ​ശ്യ​പ്പെ​ട്ടു. ട്വിറ്ററിലൂടെയായിരുന്നു കുംബ്ലെയുടെ പ്രതികരണം. ഇതാദ്യമായാണ് ക്രിക്കറ്റില്‍ നിന്നും ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയരുന്നത്.

''മേ​യ് 28ന് ​ന​മ്മു​ടെ ഗു​സ്തി​ക്കാ​ർ​ക്കു​നേ​രെയുണ്ടായ ബ​ല​പ്ര​യോ​ഗ​ത്തെ കു​റി​ച്ച് കേ​ട്ട​പ്പോ​ൾ ഞെ​ട്ടി​പ്പോ​യി. ശ​രി​യാ​യ സം​വാ​ദ​ത്തി​ലൂ​ടെ എ​ന്തും പ​രി​ഹ​രി​ക്കാം. എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​''-കും​ബ്ലെ ട്വീ​റ്റ് ചെ​യ്തു.

അതേസമയം ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ സിങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ അൽപ്പസമയത്തിനകം മെഡലുകൾ ഗംഗയിൽ ഒഴുക്കും. സാക്ഷി മാലിക് അടക്കമുള്ളവർ ഹരിദ്വാറിൽ എത്തി. താരങ്ങളുടെ കണ്ണീർ കാണാൻ തയ്യാറാവാത്ത രാഷ്ട്രപതിക്ക് മെഡലുകൾ തിരികെ നൽകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഗുസ്തി താരങ്ങളുടെ നിലപാട്.

മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ബജ്റംഗ് പുനിയ പറഞ്ഞു. സമാധാനപരമായി സമരം ചെയ്തിട്ടും പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്നും അവര്‍ ആരോപിച്ചു. വനിതാ ഗുസ്തി താരങ്ങള്‍ നീതിക്കായി പോരാടുന്നത് തെറ്റാണോയെന്നും ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും താരങ്ങള്‍ പറഞ്ഞു.

TAGS :

Next Story