ബാത്ത്‌റൂമിൽ തെന്നി വീണു; ചുണ്ടിന് ബാൻഡേജിട്ട്‌ ബാറ്റിങ്ങിനെത്തിയ ക്രിക്കറ്റർ, കയ്യടി | Cricketer who came to bat with bandage under his nose received a round of applause

ബാത്ത്‌റൂമിൽ തെന്നി വീണു; ചുണ്ടിന് ബാൻഡേജിട്ട്‌ ബാറ്റിങ്ങിനെത്തിയ ക്രിക്കറ്റർ, കയ്യടി

തമിഴ്‌നാടിന്റെ ബാറ്റിങിനിടെയാണ് ഇന്ദ്രജിത്ത് ബാത്ത്റൂമിൽ കാൽതെന്നി വീണത്‌

MediaOne Logo

Web Desk

  • Updated:

    14 Dec 2023 5:52 AM

Published:

14 Dec 2023 5:49 AM

ബാത്ത്‌റൂമിൽ തെന്നി വീണു; ചുണ്ടിന് ബാൻഡേജിട്ട്‌ ബാറ്റിങ്ങിനെത്തിയ ക്രിക്കറ്റർ, കയ്യടി
X

ന്യൂഡൽഹി: ഹരിയാനയും തമിഴ്‌നാടും തമ്മിൽ നടന്ന വിജയ്ഹസാരെ ട്രോഫി സെമിയിൽ ഒരു ബാറ്ററാണ് ശ്രദ്ധേയമായത്. തമിഴ്‌നാടിന്റെ ബാബ ഇന്ദ്രജിത്ത് ആണ് ആ ബാറ്റർ. ബാത്ത്റൂമില്‍ തെന്നിവീണതിനെ തുടര്‍ന്ന് പരിക്കേറ്റതിനാൽ ചുണ്ടിന് ബാൻഡേജ് ഇട്ടാണ് താരം ബാറ്റിങിന് എത്തിയത്.

മുഖം ഏകദേശം മൂടിയ നിലയിലായിരുന്നു. കണ്ണുകളും താടിയും മാത്രം കാണാം. ഇങ്ങനെ പരിക്ക് പറ്റിയിട്ടും ബാറ്റിങിന് വന്നതാണ് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചത്. ഹരിയാന ഉയർത്തിയ 294 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്നതിനിടെ തമഴ്‌നാട് 54ന് മൂന്ന് എന്ന നിലയിൽ എത്തിയിരുന്നു.

ഈ ഘട്ടത്തിലാണ് ബാൻഡേജ് ഇട്ട് ഇന്ദ്രജിത്ത് ബാറ്റിങിന് എത്തിയത്. തമിഴ്‌നാടിന്റെ വിശ്വസ്ത മധ്യനിര ബാറ്ററായതിനാൽ താരത്തിന് കളിക്കാതിരിക്കാനും കഴിഞ്ഞില്ല. എന്നാൽ മുഖത്തേറ്റ പരിക്ക് താരത്തിന്റെ ബാറ്റിങിനെയും ബാധിക്കുന്നുണ്ടായിരുന്നു.

കുറച്ച് പന്തുകൾ നേരിട്ടതിന് ശേഷം ഇങ്ങനെ ബാറ്റ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് താരത്തെ അലട്ടി. തുടർന്ന് മെഡിക്കൽ ടീമിന്റെ സഹായം തേടി. താരം മത്സരത്തിസൽ അർധ സെഞ്ച്വറി നേടുകയും ചെയ്തു. 64 റൺസാണ് ഇന്ദ്രജിത്ത് നേടിയത്. അതേസമയം മത്സരത്തിൽ തമിഴ്‌നാട് തോറ്റു. ഇന്ദ്രജിത്തിന്റെ ഈ പോരാട്ടവീര്യം മത്സരത്തിലെ വേറിട്ട കാഴ്ചയായി.

മത്സരത്തിന് പിന്നാലെ അദേഹം ആശുപത്രിയിൽ നിന്ന് ചികിത്സ തേടി. കാര്യങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. ഇന്നിങ്‌സിന്റെ ഇടയ്ക്ക് ബാത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങവെയാണ് കാൽതെന്നി വീണതെന്നും ചുണ്ടിന് പൊട്ടലുണ്ടെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.

TAGS :

Next Story