Quantcast

ഡൽഹിക്ക് മേൽ 'സുദർശന' ചക്രം; ഗുജറാത്തിന് രണ്ടാം ജയം

സായ് സുദർശനും ഡേവിഡ് മില്ലറും തകർത്തടിച്ച മത്സരത്തിൽ ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 11 ബോൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു

MediaOne Logo

Web Desk

  • Updated:

    2023-04-04 18:11:04.0

Published:

4 April 2023 5:55 PM GMT

ഡൽഹിക്ക് മേൽ സുദർശന ചക്രം; ഗുജറാത്തിന് രണ്ടാം ജയം
X

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസിന് രണ്ടാം ജയം. സായ് സുദർശനും ഡേവിഡ് മില്ലറും തകർത്തടിച്ച മത്സരത്തിൽ ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 11 ബോൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. 48 പന്തിൽ 62 റൺസ് നേടിയ സുദർശൻ തന്നെയാണ് ടീമിനെ കരകയറ്റിയത്. 31 റൺസ് സംഭാവന ചെയ്ത് ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു.

ഡൽഹി ഉയർത്തിയ 162 എന്ന വലുതല്ലാത്ത സ്‌കോർ അടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ഗുജറാത്ത് മറുപടി ബാറ്റിങ് ആരംഭിച്ചത്. അങ്ങനെ തന്നെയാണ് ഓപ്പണർമരായ വൃദ്ധിമാൻ സാഹയും ശുബ്മൻ ഗില്ലും ബാറ്റ് വീശിയത്. ടീം 22 റൺസിൽ നിൽക്കെ സാഹ പുറത്തായി. നോട്‌ജെയാണ് ആദ്യവിക്കറ്റ് വീഴ്ത്തിയത്. പിന്നെയും നോട്‌ജെ, 14 റൺസെടുത്ത് നിൽക്കുന്ന ഗില്ലിനെയും കൂടാരം കയറ്റി. രണ്ട് വിക്കറ്റുകൾ വീണതോടെ ഗുജറാത്ത് ശ്രദ്ധിച്ചുകളിക്കാൻ തുടങ്ങി. സായ് സുദർശൻ പതുക്കെ ഫോമിലെത്തി ക്രീസിൽ നിലയുറപ്പിച്ചു. പക്ഷേ മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. അഞ്ച് റൺസിന് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയെ ഖലീൽ അഹമദ് പുറത്താക്കി. കളി ഡൽഹിക്ക് അനുകൂലമായി എന്ന സ്ഥിതിവന്നു. പതുക്കെ റൺ ഉയർത്തി വിജയ് ശങ്കർ ഡൽഹിയെ പേടിപ്പിച്ചു കൊണ്ടിരുന്നു. എന്നൽ സ്‌കോർ 107 ൽ നിൽക്കെ മിച്ചൽ മാർഷ് വിജയ് ശങ്കറിനെ വീഴ്ത്തി. നാല് വിക്കറ്റ് നഷ്ടപ്പെട്ട ഗുജറാത്ത് സൂക്ഷിച്ച് മാത്രം കളിച്ചു സായി സുദർശനും ഡേവിഡ് മില്ലറിനുമായിരുന്നു ടീമിനെ വിജയത്തിലേക്കടുപ്പിക്കാനുള്ള ചുമതല. ഇടക്കിടെ മില്ലർ ബോളിനെ ബൗണ്ടറി കടത്തി ബോളും റണ്ണും തമ്മിലുള്ള അകലം കുറച്ചു. ഇരുവരും വിക്കറ്റ് നൽകാതെ നിലയുറപ്പിച്ചതോടെ 18.1 ഓവറിൽ ലക്ഷ്യം മറികടന്നു

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടിയത്. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ അൽസാരി ജോസഫുമാണ് തലസ്ഥാനത്തെ ഐ.പി.എൽ ടീമിനെ ഒതുക്കിയത്. നായകനും ഓപ്പണറുമായ ഡേവിഡ് വാർണർ (37), സർഫറാസ് ഖാൻ(30), അക്‌സർ പട്ടേൽ(36) എന്നിവരാണ് താരതമ്യേന പൊരുതിയത്. അഭിഷേക് പൊരേൽ 20 റൺസ് നേടി.മത്സരം തുടങ്ങി മൂന്നാം ഓവറിൽ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീണിരുന്നു. ഓപ്പണറായ പൃഥ്വി ഷായെ മുഹമ്മദ് ഷമിയുടെ പന്തിൽ അൽസാരി ജോസഫ് പിടികൂടി. അഞ്ച് പന്തിൽ ഏഴ് റൺസാണ് താരം നേടിയത്. അഞ്ചാം ഓവറിൽ ഷമി അടുത്ത വിക്കറ്റും വീഴ്ത്തി. മിച്ചൽ മാർഷിനെ ബൗൾഡാക്കിയാണ് തിരിച്ചയച്ചത്. നാലു പന്തിൽ ഒരു ഫോറുമായി നാല് റണ്ണായിരുന്നു നേട്ടം. ഡേവിഡ് വാർണർ ഒമ്പതാം ഓവറിൽ അൽസാരി ജോസഫിന്റെ പന്തിൽ ബൗൾഡായി. അടുത്ത പന്തിൽ തന്നെ റിലീ റൂസ്സോയും തിരിച്ചുനടന്നു. ജോസഫിന്റെ പന്തിൽ തേവാട്ടിയ പിടിച്ചാണ് പുറത്തായത്. പൂജ്യം റൺസായിരുന്നു സമ്പാദ്യം. 13ാം ഓവറിൽ അഭിഷേക് പൊരേലിനെ റാഷിദ് ഖാൻ ബൗൾഡാക്കി. പൊരുതിക്കളിഞ്ഞ സർഫറാസിനെയും അമാൻ ഹകീം ഖാനെയും റാഷിദ് പുറത്താക്കി. അക്‌സറിനെ മുഹമ്മദ് ഷമി മില്ലറുടെ കൈകളിലെത്തിച്ചു.

TAGS :

Next Story