Quantcast

അർധ സെഞ്ച്വറികളുമായി വാർണറും അക്‌സറും: ഡൽഹിക്കെതിരെ മുംബൈക്ക് 173 റൺസ് വിജയലക്ഷ്യം

അക്‌സർ പട്ടേൽ 54 റൺസെടുത്ത് ടോപ് സ്‌കോററായപ്പോൾ ഡേവിഡ് വാർണർ 51 റൺസ് നേടി.

MediaOne Logo

Web Desk

  • Updated:

    2023-04-11 16:00:21.0

Published:

11 April 2023 3:54 PM GMT

AXAR PATEL, DAVID WARNER
X

അക്സര്‍ പട്ടേല്‍, ഡേവിഡ് വാര്‍ണര്‍

ഡൽഹി: അക്‌സർ പട്ടേലിന്റെയും ഡേവിഡ് വാർണറിന്റെയും അർധ സെഞ്ച്വറികളുടെ ബലത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി കാപ്പിറ്റൽസ് ഉയർത്തിയത് 173 റൺസ് വിജയലക്ഷ്യം. 19.4 ഓവറിൽ 172ന്‌ എല്ലാവരും ഓൾഔട്ടാകുകയായിരുന്നു.

അക്‌സർ പട്ടേൽ 54 റൺസെടുത്ത് ടോപ് സ്‌കോററായപ്പോൾ ഡേവിഡ് വാർണർ 51 റൺസ് നേടി. മനീഷ് പാണ്ഡെ 26 റൺസുമായി പിടിച്ചുനോക്കിയെങ്കിലും 18 പന്തുകളുടെ ആയുസെയുണ്ടായിരുന്നുള്ളൂ. മുംബൈക്കായി ജേസൺ ബെഹറൻഡോഫ്, പിയൂഷ് ചൗള എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്ക് മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും അക്‌സർ പട്ടേൽ എത്തുന്നത് വരെ സ്‌കോറിങ് മന്ദഗതിയിലായിരുന്നു. വാർണർ ഒരറ്റത്ത് നിലയുറപ്പിച്ചിരുന്നുവെങ്കിലും പഴയ വാർണറായിരുന്നില്ല. ഒരു ഘട്ടത്തിൽ 86ന് നാല് എന്ന നിലയിൽ ഡൽഹി തകർന്നിരുന്നു. പിന്നീടാണ് ഡൽഹിയെ രക്ഷിച്ച അക്‌സർ പട്ടേൽ-ഡേവിഡ് വാർണർ സഖ്യം പിറക്കുന്നത്.

അക്‌സർ പട്ടേലായിരുന്നു മുംബൈ ബൗളർമാരിൽ അപകടം വിതച്ചത്. 25 പന്തിൽ നിന്ന് 54 റൺസാണ് അക്‌സർ അടിച്ചെടുത്തത്. അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറികളും അക്‌സറിന്റെ ബാറ്റിൽ നിന്ന് പിറന്നു. എന്നാൽ 47 പന്തുകളിൽ നിന്നായിരുന്നു വാർണറുടെ ഇന്നിങ്‌സ്. 51 റൺസെ വാർണർക്ക് എടുക്കാനായുള്ളൂ. ഒരൊറ്റ സിക്‌സറും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നില്ല.

എന്നാൽ ഇരുവരെയും പുറത്താക്കി ബെഹ്‌റൻഡോഫ് ഡൽഹിയുടെ സ്‌കോറിങിന്റെ വേഗതക്ക് തടയിട്ടു. 18ാം ഓവറിലായിരുന്നു മുംബൈ കളിയിലേക്ക് തിരിച്ചുവന്നത്. ബെഹ്‌റൻഡോഫ് എറിഞ്ഞ ആ ഓവറിൽ നാല് വിക്കറ്റുകളാണ് വീണത്. അതോടെ ഡൽഹി തീർന്നു.

TAGS :

Next Story