'ധോണിയുടെ കീപ്പിങ് മികവൊന്നും അങ്ങനെ പോകൂല': കയ്യടിച്ച് ആരാധകർ
ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി കണ്ടെത്തിയതിന് പിന്നാലെ ധോണി വിക്കറ്റിന് മുന്നിൽ പിന്നിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഈ സീസണിൽ കളിച്ച മൂന്നും തോറ്റെങ്കിലും ചെന്നൈയുടെ 'തല' ഉയർന്നുതന്നെയാണ്. ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി കണ്ടെത്തിയതിന് പിന്നാലെ ധോണി വിക്കറ്റിന് മുന്നിൽ പിന്നിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ധോണി വിക്കറ്റിന് പിന്നിൽ നിന്നായിരുന്നു മിന്നൽ പ്രകടനം പുറത്തെടുത്തത്.
ശ്രീലങ്കന്‍ താരം ഭാനുക രജപക്സെയെ റണ്ണൗട്ടാക്കാനായി വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തി സ്റ്റന്പ് ഇളക്കിയ ധോണിയുടെ കായികക്ഷമത കണ്ട് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. ഈ നാല്‍പതാം വയസിലും ധോണി ഫീല്‍ഡിങില്‍ കാണിക്കുന്ന മികവ് ഫാന്‍സ് മതിയാവോളം ആഘോഷിക്കുന്നുമുണ്ട് . പഞ്ചാബ് ഇന്നിംഗ്സില്‍ ക്രിസ് ജോര്‍ദാന്‍റെ പന്തില്‍ രജപക്സെ സിംഗിളിനായി ശ്രമിക്കുമ്പോഴായിരുന്നു ധോണിയുടെ മിന്നല്‍ റണ്ണൗട്ട്.
സിംഗിളിനായി ശ്രമിച്ചെങ്കിലും രജപക്സെക്ക് റണ്‍സ് മുഴുവനാക്കാനായില്ല. അതിനിടെ ജോര്‍ദാന്‍ തന്നെ പന്ത് എടുത്ത് സ്റ്റന്പിനെറിഞ്ഞു. എന്നാല്‍ പന്ത് സ്റ്റമ്പില്‍ കൊണ്ടില്ല. നീക്കം മനസിലാക്കിയ ധോണി ജോര്‍ദാന്റെ ത്രോ പിടിച്ചെടുത്ത് വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തി ഡൈവ് ചെയ്ത് പന്ത് സ്റ്റന്പില്‍ കൊള്ളിക്കുകയായിരുന്നു.
അതേസമയം പഞ്ചാബ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 126 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ബാറ്റ് കൊണ്ട് പന്തു കൊണ്ടും ഒരുപോലെ തിളങ്ങിയ ലിയാങ് ലിവിസ്റ്റണാണ് ചെന്നൈയെ തകര്‍ത്തത്. പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ ചെന്നൈ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ കണ്ടത്. സ്കോര്‍ ബോര്‍ഡ് 36 റണ്‍സ് കടക്കും മുമ്പേ ചെന്നൈയുടെ അഞ്ച് ബാറ്റര്‍മാരാണ് കൂടാരം കയറിയത്. അര്‍ധശതകം നേടിയ ശിവം ദുബേയും പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ദുബെ 30 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. പഞ്ചാബിനായി രാഹുല്‍ ചഹാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലിവിംഗ്സ്റ്റണും വൈഭവ് അറോറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Adjust Story Font
16