"അന്ന് ഞാന്‍ ക്യാപ്റ്റനാവുമായിരുന്നു, പക്ഷേ എന്‍റെ ആ നിലപാട് പലരെയും ചൊടിപ്പിച്ചു "; മനസ്സു തുറന്ന് യുവരാജ് സിങ്
"സീനിയര്‍ താരങ്ങള്‍ പലരുമുണ്ടായിരിക്കെ ധോണി നായകസ്ഥാനമേറ്റെടുത്തു"
ഇന്ത്യൻ ടീമിന്‍റെ നായക സ്ഥാനത്ത് താൻ എത്തേണ്ടിയിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. എന്നാൽ ഗ്രേഗ് ചാപ്പലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്‍റെ പ്രിയ സുഹൃത്ത് കൂടെയായ സച്ചിനെ പിന്തുണച്ചത് ബി.സി.സി.ഐ അംഗങ്ങളില്‍ പലര്‍ക്കും ഇഷ്ടമായില്ലെന്നും ചിലർ തടസം നിന്നതിനാലാണ് തനിക്ക് നായക സ്ഥാനം നഷ്ടമായതെന്നും താരം കൂട്ടിച്ചേർത്തു.
"ഞാൻ ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനത്ത് എത്തുമായിരുന്നു. അപ്പോഴാണ് ഗ്രേഗ് ചാപ്പലുമായി ബന്ധപ്പെട്ട വിവാദങ്ങൾ അരങ്ങേറുന്നത്. സച്ചിന് ചാപ്പൽ പരിശീലക സ്ഥാനത്ത് വരുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. അന്ന് ഞാൻ സച്ചിനെ പിന്തുണച്ചു. പല ബി.സി.സി.ഐ അംഗങ്ങൾക്കും ഇത് ഇഷ്ടപ്പെട്ടില്ല. അവർ ആരെ ക്യാപ്റ്റനാക്കിയാലും എന്നെ ക്യാപ്റ്റനാക്കില്ലെന്ന് എനിക്ക് അതോടെ ഉറപ്പായി"-യുവരാജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലില്‍ സംഞ്ജയ് മഞ്ജരേക്കറുമായുള്ള അഭിമുഖത്തിലാണ് യുവിയുടെ വെളിപ്പെടുത്തൽ.
വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് തന്നെ പെട്ടെന്ന് നീക്കം ചെയ്‌തെന്നും നിരവധി സീനിയർ താരങ്ങളുണ്ടാക്കിയിരിക്കെ തന്നെ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റനാവുകയായിരുന്നു എന്നും യുവി പറഞ്ഞു. ധോണിയുടെ ക്യാപ്റ്റൻസിയെ അംഗീകരിക്കാൻ തനിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞ താരം 2007 ടി 20 ലോകകപ്പിൽ ധോണി തന്‍റെ ജോലി ഭംഗിയായി നിർവഹിച്ചുവെന്നും അഭിപ്രായപ്പെട്ടു.
Did not get captaincy for supporting my teammate: Yuvraj Singh reveals unspoken details about India team in Chappell era
Adjust Story Font
16